ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

1000 കോടി രൂപ സമാഹരിച്ച്‌ ബാങ്ക് ഓഫ് ബറോഡ

മുംബൈ: ബോണ്ട് ഇഷ്യൂവിലൂടെ ധന സമാഹരണം നടത്തി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. അടിസ്ഥാന സൗകര്യ വികസനത്തിനും താങ്ങാനാവുന്ന ഭവന പദ്ധതികൾക്കും ധനസഹായം നൽകുന്നതിനായി ബോണ്ടുകൾ ഇഷ്യു ചെയ്യുന്നതിലൂടെ 1,000 കോടി രൂപ സമാഹരിച്ചതായി ബാങ്ക് ഓഫ് ബറോഡ (BoB) പ്രസ്താവനയിൽ അറിയിച്ചു.

ഏഴ് വർഷത്തെ കാലാവധിയുള്ള ബോണ്ടുകൾക്ക് 7.39 ശതമാനം കൂപ്പൺ നിരക്ക് നൽകുമെന്ന് വായ്പ ദാതാവ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ബാങ്ക് ആഗസ്റ്റ് 17 ന് നിക്ഷേപകർക്ക് ബോണ്ടുകൾ അനുവദിച്ചു. വ്യാഴാഴ്ച ബാങ്കിന്റെ ഓഹരികൾ 1.30 ശതമാനത്തിന്റെ നഷ്ടത്തിൽ 124.95 രൂപയിലെത്തി.

വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ദേശസാൽകൃത ബാങ്കിംഗ്, ധനകാര്യ സേവന കമ്പനിയാണ് ബാങ്ക് ഓഫ് ബറോഡ. 132 ദശലക്ഷം ഉപഭോക്താക്കളും 218 ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ബിസിനസ്സും 100 വിദേശ ഓഫീസുകളുടെ ആഗോള സാന്നിധ്യവുമുള്ള ഇന്ത്യയിലെ മൂന്നാമത്തെ വലിയ പൊതുമേഖല ബാങ്കാണിത്.

X
Top