കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ലൈഫ് ഇൻഷുറൻസ്(Life Insurance) കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്(Bajaj Alliance Life Insurance) 2025 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ എല്ലാ വിതരണ ശൃംഖലകളിലും ശക്തമായ വളര്‍ച്ചയോടെ 97 കോടി രൂപയുടെ അറ്റാദായം(net profit) നേടി.
പുതിയ ബിസിനസ് മൂല്യം (എന്‍ബിവി) 2024 സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 94 കോടി രൂപയെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനയോടെ 104 കോടി രൂപയായി.
കമ്പനിയുടെ പുതിയ വ്യക്തിഗത ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഒന്നാം പാദത്തില്‍ 1,028 കോടി രൂപയായിരുന്നത് 1,294 കോടി രൂപയായി. 26 ശതമാനമാണ് വര്‍ധന.
ഒന്നാം പാദത്തില്‍ പോളിസികളില്‍ നിന്നുള്ള മൊത്ത പ്രീമിയം (ജിഡബ്ല്യു പി) 24 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 5,018 കോടി രൂപയായി.
മുന്‍ വര്‍ഷം ഒന്നാം പാദത്തിലിത് 4,058 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി മൂല്യം (എയു-എം) 23 ശതമാനം വളര്‍ച്ചയോടെ 116,966 കോടി രൂപയുമായി.
ആഭ്യന്തര ഉപയോക്താക്കള്‍ മാത്രമല്ല എന്‍ആര്‍ഐ ഉപയോക്താക്കളും കമ്പനിയിലൂടെ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ബജാജ്അലയൻസ് ലൈഫ് എംഡിയും സിഇഒയുമായ തരുൺ ചുഗ് പറഞ്ഞു.