Alt Image
6.8 ശതമാനം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് നിർദേശങ്ങളുമായി ഐഎംഎഫ്; ഉല്‍പ്പാദനക്ഷമതാ വളര്‍ച്ച വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ശക്തിപ്പെടുത്തുകയും വേണം ◆ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി റെക്കോഡ് നിരക്കിൽ ◆ ചില്ലറ പണപ്പെരുപ്പം രണ്ടു വർഷത്തെ ഉയർന്ന നിരക്കിൽ ◆ ഖത്തറില്‍ നിന്നുള്ള എല്‍എന്‍ജി വിതരണം തടസ്സപ്പെട്ടു; പ്രതിസന്ധി മറികടക്കാൻ പുതു വഴികള്‍ തേടി ഇന്ത്യ ◆ രാജ്യത്തെ നഗരങ്ങളിൽ തൊഴിലില്ലായ്മ കൂടുന്നുവെന്ന് റിപ്പോർട്ട് ◆

ആക്സിസ് എസ്&പി 500 ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: എസ്&പി 500 ടിആര്‍ഐ പ്രതിഫലിപ്പിക്കുന്ന ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ട് ഓഫ് ഫണ്ട് പദ്ധതിയായ ആക്സിസ് എസ് & പി ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ട് അവതരിപ്പിച്ചു.

പുതിയ ഫണ്ട് ഓഫര്‍ ഏപ്രില്‍ അഞ്ചിന് അവസാനിക്കും. കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും നിക്ഷേപിക്കാം.

പദ്ധതിയുടെ നിക്ഷേപങ്ങളില്‍ 95 ശതമാനവും എസ് &് പി 500 ടിആര്‍ഐ പ്രതിഫലിപ്പിക്കുന്ന ആഗോള ഇടിഎഫുകളിലാവും നിക്ഷേപിക്കുക. പുതിയ നിക്ഷേപകര്‍ക്കും നിലവിലുള്ള നിക്ഷേപകര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയായി ഇതിനെ കണക്കാക്കാം.

വൈവിധ്യവല്‍ക്കരണത്തിനും ഇതു സഹായകമാകും. അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റു ചെയ്തിട്ടുള്ള 500 വന്‍കിട കമ്പനികളുടെ പ്രകടനം പിന്തുടരുന്നതിന്‍റെ ഗുണവും ഇതിലൂടെ ലഭിക്കും.

ആക്സിസ് എസ് & പി 500 ഇടിഎഫ് നിഷ്ക്രിയ തന്ത്രങ്ങളിലൂടെ ആഗോള എക്സ്പോഷര്‍ പരിധികളില്ലാതെ ലഭ്യമാക്കുന്നു.

പുതിയ സ്കീമിന്‍റെ സമീപനം ‘ഉത്തരവാദിത്തപരമായ നിക്ഷേപം’ എന്ന തങ്ങളുടെ നിലപാടുകളുമായി യോജിപ്പിക്കുന്നു, തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പോര്‍ട്ട്ഫോളിയോയില്‍ ഇത് ഒരു മികച്ച കൂട്ടിച്ചേര്‍ക്കലായിരിക്കുമെന്ന് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.

X
Top