100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

വൊഡഫോണ്‍ ഐഡിയയ്ക്ക് എജിആര്‍ കുടിശ്ശികയില്‍ ഇളവ്; തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയും, പിഎംഒയും ധനമന്ത്രാലയവും-കമ്മ്യൂണിക്കേഷന്‍ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി:  ക്രമീകരിച്ച മൊത്ത വരുമാന (എജിആര്‍) കുടിശ്ശികയില്‍ വൊഡഫോണ്‍ ഐഡിയയ്ക്ക് ഇളവ് നല്‍കുന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ), ധനകാര്യ മന്ത്രാലയം, ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി) എന്നിവര്‍ കൂട്ടായി തീരുമാനിക്കും. കമ്മ്യൂണിക്കേഷന്‍ സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖര്‍ പറഞ്ഞു.

ടെലികോം ഓപ്പറേറ്റര്‍മാര്‍ സര്‍ക്കാറിന് നല്‍കേണ്ട നിയമപരമായ തുകയാണ് ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍). ടെലികോം, നോണ്‍ ടെലികോം സേവനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.

വോഡഫോണ്‍ ഐഡിയ നല്‍കാനുള്ള തുകയുടെ വലിയ ഒരു ഭാഗം സര്‍ക്കാര്‍ ഇതിനകം ഇക്വിറ്റികളാക്കി മാറ്റിയിട്ടുണ്ടെന്നും ഇനിയൊരു സൗജന്യത്തിനുള്ള സാധ്യത വിരളമാണെന്നും മന്ത്രി പറഞ്ഞു. എങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റും കേന്ദ്രമന്ത്രി സിന്ദ്യയും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയേക്കും.

നിലവില്‍ 83400 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയയുടെ എജിആര്‍ കുടിശ്ശിക. ഇതില്‍ 18,000 കോടി രൂപ മാര്‍ച്ച് 2026 നകം അടച്ചുതീര്‍ക്കേണ്ടതുണ്ട്. സെപെക്ട്രം തുകയുള്‍പ്പടെ കമ്പനി സര്‍ക്കാറിന് നല്‍കാനുള്ളത് ഏകദേശം 2 ട്രില്യണ്‍ രൂപ വരും.

സര്‍ക്കാര്‍ 53083 കോടി രൂപയുടെ ബാധ്യത ഇതിനോടകം ഇക്വിറ്റികളാക്കി മാറ്റിയിട്ടുണ്ട്. 49 ശതമാനം പങ്കാളിത്തത്തോടെ കമ്പനിയുടെ ഏറ്റവും വലിയ ഓഹരിയുടമയാണ് നിലവില്‍ സര്‍ക്കാര്‍.

X
Top