ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ബുള്‍ട്രെന്‍ഡ് സ്ഥിരീകരിക്കാനാകാതെ വിദഗ്ധര്‍

മുംബൈ: സമീപകാല ശ്രേണിയായ 17,600-17,800 ല്‍ നിന്ന് ഒരു ബ്രേക്ക്ഔട്ട് പ്രതീക്ഷിക്കുകയാണ് വിദഗ്ധര്‍. മൂന്ന് ഘടകങ്ങളാണ് ഇതിന് സൂചികകളെ പ്രാപ്തമാക്കുക. ഐസിഐസി ബാങ്ക് പുറത്തുവിട്ട മികച്ച ഫലങ്ങള്‍, പ്രതീക്ഷതിലും മികച്ച റിലയന്‍സ് നാലാം പാദം, എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനത്തിനുള്ള ആര്‍ബിഐ അനുമതി (ബാങ്ക് ആവശ്യപ്പെട്ട ഇളവുകള്‍ അനുവദിക്കാന്‍ കേന്ദ്രബാങ്ക് തയ്യാറായി.)

ഇതോടെ ലയനം ജൂലൈയില്‍ സുഗമമാക്കും. 33.2 ശതമാനം വെയ്റ്റേജ് ഉള്ള ഈ നാല് ഓഹരികള്‍ വിപണിക്ക് കരുത്ത് പകരും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഒരു ബുള്‍ട്രെന്‍ഡ് സൃഷ്ടിക്കാന്‍ ഇവ പ്രാപ്തമല്ല.

അതിന് അഗോള സൂചനകള്‍ അനുകൂലമാകണം. പ്രത്യേകിച്ചും യുഎസ് പണപ്പെരുപ്പ ഡാറ്റയും അതിനോടുള്ള ഫെഡ് റിസര്‍വിന്റെ പ്രതികരണവും. അതേസമയം തിരുത്തല്‍ വരുത്തിയ ഓഹരികള്‍ ഇപ്പോള്‍ വാങ്ങാവുന്നതാണ്.

ഏപ്രില്‍ ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍ കരാറുകള്‍ വ്യാഴാഴ്ച കാലഹരണപ്പെടുന്നതിനാല്‍ അസ്ഥിരത ഈ ആഴ്ചയിലെ മുഖമുദ്രയായിരിക്കും പ്രശാന്ത് തപ്‌സെ, മേത്ത ഇക്വിറ്റീസ് പറയുന്നു. സാങ്കേതികമായി, നിഫ്റ്റിക്ക് 17,443 ല്‍ പിന്തുണ ലഭിക്കും.അതേസമയം മുന്നേറ്റത്തിന്റെ സ്ഥിരീകരണം 17,863 മാര്‍ക്കിന് മുകളില്‍ മാത്രം.

X
Top