യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കം

ന്യൂഡൽഹി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരം കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച ‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കം.

തൊഴിൽദിനങ്ങൾ നൂറിൽനിന്ന് 125 ആക്കി ഉയർത്തുന്നതിനൊപ്പം കൂലിയും വർധിപ്പിക്കും. കുടിയേറ്റ തൊഴിലാളികൾക്കുൾപ്പെടെ ഏത് സംസ്ഥാനത്തിരുന്നും പോർട്ടലിലൂടെ തൊഴിൽ ആവശ്യപ്പെടാം. തൊഴിൽ യഥാർഥത്തിൽ നടന്നോയെന്ന് ജി.പി.എസ്. ഉപയോഗിച്ച് നിരീക്ഷിക്കും. വനിതാസംവരണം വേഗത്തിലാക്കാനുള്ള നീക്കം പാളിയതിനു പിന്നാലെയാണ് പേരുമാറ്റത്തിലൂടെ വിവാദമായ വിബി ജി റാംജി ഉടൻ ആരംഭിക്കാൻ പോകുന്നതെന്നത് ശ്രദ്ധേയമാണ്.

ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽനിന്ന് ഗാന്ധിജിയെ ഒഴിവാക്കിയതിനൊപ്പം കേന്ദ്രവിഹിതം 90 ശതമാനത്തിൽനിന്ന് 60 ശതമാനമായി കുറച്ചതും വിബി ജി റാംജി പദ്ധതിയെ വിവാദത്തിലാഴ്ത്തിയിരുന്നു. എന്നാൽ, തൊഴിൽ ലഭ്യതയ്‌ക്കൊപ്പം കൂലിവർധന കൂടി നടപ്പാക്കിക്കൊണ്ട് എതിർപ്പിനെ മറികടക്കാമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.

വിബി ജി റാംജി പദ്ധതിക്ക് പോർട്ടൽ വരുന്നതോടെ തൊഴിലാളികൾക്ക് നേരിട്ടോ മറ്റാരുടേയെങ്കിലും സഹായത്താലോ എവിടെയിരുന്നും പേര് രജിസ്റ്റർ ചെയ്ത് തൊഴിൽ ആവശ്യപ്പെടാമെന്നതാണ് വലിയ നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന്, ഇതരസംസ്ഥാന തൊഴിലാളികൾക്ക് അടുത്ത രണ്ടുമാസം സ്വന്തംനാട്ടിൽ ജോലിയെടുക്കണമെന്നുണ്ടെങ്കിൽ അക്കാര്യം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.

അതുപോലെ, ജോലി നടന്നതായി കടലാസിൽമാത്രം കാണിച്ച് പണം നേടിയെടുക്കുന്നത് കാര്യക്ഷമമായി തടയാനാണ് ജി.പി.എസ്. സംവിധാനം. ഇതിലൂടെ ജോലി ചെയ്ത സ്ഥലം ജി.പി.എസ്. ഉപയോഗിച്ച് മാർക്ക് ചെയ്ത് ഉറപ്പാക്കാനാകും. പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച രണ്ട് വിജ്ഞാപനങ്ങൾ വൈകാതെ ഇറങ്ങുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതി എപ്പോൾ തുടങ്ങുമെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളാകും ഒന്നിലെങ്കിൽ നടപ്പാക്കൽ രീതിയും മറ്റും രണ്ടാമത്തെ വിജ്ഞാപനത്തിലുണ്ടാകും.

വിബി ജി റാംജി നിയമം കഴിഞ്ഞ ഡിസംബറിൽ കൊണ്ടുവന്നെങ്കിലും പഴയ തൊഴിലുറപ്പ് പദ്ധതി ഇപ്പോഴും തുടരുകയാണ്.

ഇക്കഴിഞ്ഞ ബജറ്റിൽ വിബി ജി റാംജിക്ക് 95,000 കോടി നീക്കിവെച്ചപ്പോൾ തൊഴിലുറപ്പിന് 30,000 കോടിയും വകയിരുത്തിയിരുന്നു. വരുംവർഷങ്ങളിൽ ഈ തുക കൂടി വിബി ജി റാംജിയിലേക്ക് മാറ്റാനാകും. വിബി ജി റാംജി ­നടപ്പാവുന്നതോടെ തൊഴിലുറപ്പ് ­പദ്ധതി നിർത്തും.

X
Top