യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്

ന്യൂഡൽഹി: കൃത്യമായ കണക്കില്ലാതെ കേന്ദ്രസർക്കാർ 54,282.32 കോടി രൂപ ചെലവഴിച്ചെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി.) റിപ്പോർട്ട്. 2024-’25 സാമ്പത്തികവർഷത്തെ സർക്കാരിന്റെ കണക്കുകൾ സംബന്ധിച്ച് പാർലമെന്റിൽവെച്ച റിപ്പോർട്ടിലാണ് ­സി.എ.ജി.യുടെ വെളിപ്പെടുത്തൽ. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും പണം ചെലവാക്കിയിട്ട് വിനിയോഗ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടില്ലെന്നും കണക്കുകൾ തെറ്റായാണ് വർഗീകരണം നടത്തിയതെന്നും റിപ്പോർട്ടിലുണ്ട്.

2025 മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം 54,282.32 േകാടി രൂപയുടെ 33,973 വിനിയോഗ സർട്ടിഫിക്കറ്റുകളാണ് സർക്കാർ ഹാജരാക്കാനുള്ളത്. അതിൽ 38,287.52 കോടി രൂപ കഴിഞ്ഞ മൂന്നുവർഷത്തിൽ ചെലവഴിച്ചതാണ്. ആ വകയിൽ 13,926 സർട്ടിഫിക്കറ്റുകൾ ഹാജരാക്കാനുണ്ട്.
1985-’86 കാലത്തെമുതൽ ചെലവുകൾ ഇക്കൂട്ടത്തിൽ കണക്കില്ലാതെയുണ്ട്.

ഭവനകാര്യമന്ത്രാലയം 18,272.91 കോടി രൂപയുടെയും ഉന്നതവിദ്യാഭ്യാസ വകുപ്പ് 14,359.76 കോടി രൂപയുടെയും കണക്കുനൽകാതെ വീഴ്ചവരുത്തിയിട്ടുണ്ട്. സർക്കാർ ഫണ്ട് കൃത്യമായി ഉപയോഗിച്ചുവെന്ന് ഉറപ്പാക്കാനുള്ളതാണ് വിനിയോഗ സർട്ടിഫിക്കറ്റുകൾ. ചട്ടപ്രകാരം പൊതുഫണ്ടുകളുടെ വിനിയോഗസർട്ടിഫിക്കറ്റ് സാമ്പത്തികവർഷം തീർന്നാൽ പന്ത്രണ്ടുമാസത്തിനകം സമർപ്പിക്കേണ്ടതാണ്. എന്നാൽ, ഇക്കാര്യത്തിൽ വ്യാപക അനാസ്ഥയുണ്ടാകുന്നെന്നാണ് സി.എ.ജി. റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

12,754.47 കോടി രൂപയുടെ കണക്കുകൾക്ക് തെറ്റായ വർഗീകരണമാണെന്നു കണ്ടെത്തി. സെസും ലെവിയും സർച്ചാർജും പിരിക്കുന്നതിൽനിന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള വിഹിതം കൃത്യമായി നൽകുന്നില്ലെന്നും സി.എ.ജി. ചൂണ്ടിക്കാട്ടി. ചട്ടപ്രകാരം സമയബന്ധിതമായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമുള്ള വിഹിതം കൈമാറേണ്ടതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു.

X
Top