ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ഐപിഒയ്ക്ക് തയാറെടുത്ത് റേസർപേ

മുംബൈ: ഫിൻടെക് രംഗത്തെ മുൻനിര കമ്പനിയായ റേസർപേ (Razorpay) പ്രാഥമിക ഓഹരിവില്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. രഹസ്യാത്മക രീതിയിൽ സെബിക്ക് അപേക്ഷ നല്കാൻ കമ്പനി തയാറെടുക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐപിഒയിലൂടെ 600 മില്യണ്‍ ഡോളർ മുതൽ 700 മില്യണ്‍ ഡോളർ വരെ സമാഹരിക്കാനാണ് നീക്കം. ഇതിലൂടെ ഏകദേശം 5-6 ബില്യണ്‍ ഡോളർ മൂല്യനിർണയമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നാലു വർഷം മുമ്പ് ഉണ്ടായിരുന്ന 7.5 ബില്യണ്‍ എന്ന ഉയർന്ന മൂല്യത്തിൽനിന്നുള്ള കുറവാണിത്.

സാമ്പത്തിക വിവരങ്ങളും മറ്റ് ബിസിനസ് രഹസ്യങ്ങളും പൊതുജനത്തോട് വെളിപ്പെടുത്താതെതന്നെ ഐപിഒ രേഖകൾ സെബിയിൽ സമർപ്പിക്കാൻ കമ്പനികൾ കോണ്‍ഫിഡൻഷ്യൽ ഫയലിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. സ്വിഗ്ഗി, ഗ്രോ, മീഷോ, സെപ്റ്റോ തുടങ്ങി പുതിയ കാലത്തെ സ്റ്റാർട്ടപ്പുകൾ അടുത്ത കാലത്തായി ഈ രീതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

വിപണിയിലെ അനിശ്ചിതത്വം മൂലം വാൾമാർട്ടിന്‍റെ പിന്തുണയുള്ള ഫിൻടെക് കമ്പനിയായ ഫോണ്‍പേ അവരുടെ ഐപിഒ നീക്കങ്ങൾ നീട്ടിവച്ച സമയത്താണ് റേസർപേയുടെ ഐപിഒ നീക്കങ്ങൾ. 2014ൽ ഹർഷിൽ മാത്തൂർ, ശശാങ്ക് കുമാർ എന്നിവർ ചേർന്ന് സ്ഥാപിച്ചതാണ് റേസർപേ.

2025 സാമ്പത്തികവർഷം കമ്പനിയുടെ വരുമാനം 65 ശതമാനം ഉയർന്ന് 3,783 കോടി രൂപയായി. തൊട്ടു മുൻ സാമ്പത്തികവർഷം ഇത് 2,296 കോടി രൂപയായിരുന്നു. 1,209 കോടി രൂപയായിരുന്നു നഷ്ടം. ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാന കണക്കുകൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

X
Top