ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ആലുവ വിത്തുല്പാദന കേന്ദ്രം കാർബൺ ന്യൂട്രൽ ഫാമായി നവംബറിൽ പ്രഖ്യാപിക്കും: മന്ത്രി പി. പ്രസാദ്

കൊച്ചി : പത്ത് വർഷമായി ജൈവ സാക്ഷ്യപത്രത്തോടെ പ്രവർത്തിക്കുന്ന ആലുവ തുരുത്തിലെ സംസ്ഥാന വിത്തുല്പാദന കേന്ദ്രം നവംബറിൽ കേരളപ്പിറവിയോടനുബന്ധിച്ച് കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കാർബൺ ന്യൂട്രൽ പ്രഖ്യാപനത്തിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി കാർബൺ ഫൂട്ട് പ്രിന്റ് അസസ്മെന്റ് ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർബൺ സന്തുലനാവസ്ഥ നിലനിർത്തുന്നത് അനിവാര്യമാണ്. ലോകം ഇന്ന് നേരിടുന്ന കാലാവസ്ഥ വ്യതിയാനം അടക്കമുള്ള പ്രതിസന്ധികളിൽ നേരിടാൻ ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ഫാമുകളിലും മണ്ണ് പരിശോധന നടപ്പിലാക്കും. ഇതിനായി സോയിൽ സർവ്വേ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളിലും കാർബൺ ന്യൂട്രൽ മാതൃക കൃഷിത്തോട്ടങ്ങൾ
നിർമ്മിക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിൽ കാർബൺ ന്യൂട്രൽ ഫാം പ്രഖ്യാപനത്തിന്റെ നടപടികൾക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ആലുവ വിത്തുല്പാദന കേന്ദ്രത്തെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിക്കുവാൻ കഴിയുന്ന തരത്തിൽ ബേസ് ലൈൻ സർവേ നടത്തി കാർബൺ ബഹിർഗമനം, കാർബൺ സംഭരണം എന്നിവയുടെ കണക്കെടുക്കുന്നതിനുള്ള നടപടികൾക്കാണ് തുടക്കം കുറിച്ചത്. കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവിയോൺമെന്റൽ സയൻസ് ഡീൻ ഡോ. പി. ഒ നമീറിനാണ് പഠന ചുമതല. രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആകാൻ ഒരുങ്ങുകയാണ് ആലുവ സംസ്ഥാന വിത്തുല്പാദന കേന്ദ്രം.
ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കൃഷി വകുപ്പ് ഡയറക്ടർ ടി. വി സുഭാഷ്, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ.ബി.അശോക്, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവിയോൺമെന്റൽ സയൻസ് ഡീൻ ഡോ. പി. ഒ നമീർ എന്നിവർ ഓൺലൈനായി പങ്കെടുത്തു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമ്പിളി അശോകൻ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് മെമ്പർ പി. കെ നൗഷാദ്, ഫാം കൗൺസിൽ അംഗം എ. ഷംസുദ്ദീൻ,പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ്, വിത്തുല്പാദന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ലിസി മോൾ. ജെ. വടക്കൂട്ട് എന്നിവർ വിത്തുല്പാദന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.

ആലുവ വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ വിപണന കേന്ദ്രം ആലുവ മെട്രോ സ്റ്റേഷനിൽ ആരംഭിച്ചു

ഇന്ത്യയിലെ പ്രഥമ ജൈവ കൃഷി ഫാമായ ആലുവ വിത്തുൽപ്പാദന കേന്ദ്രത്തിൻ്റെ മെട്രോ സ്‌റ്റേഷനിലെ വിപണന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.
ഫാമിൽ ഉൽപ്പാദിപ്പിക്കുന്ന വിവിധയിനം പച്ചക്കറികൾ, രക്തശാലിയുൾപ്പെടെ വിവിധയിനം നെല്ലിനങ്ങളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ, ജൈവ കൃഷിക്കാവശ്യമായ വളർച്ചാ ത്വരകങ്ങളും, ജൈവ കീടനാശിനികളും ജീവാണു വളങ്ങളും ആലുവ മെട്രോ സ്‌റ്റേഷനിലെ വിപണന കേന്ദ്രത്തിൽ ലഭിക്കും.
ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ രാജി ജോസ്, മെട്രോ സ്റ്റേഷൻ മാനേജർ മനോജ് കുമാർ, ജില്ലാ ഫാം കൗൺസിൽ അംഗം എ.ഷംസുദ്ദീൻ, വിത്തുൽപ്പാദന കേന്ദ്രം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ലിസ്സിമോൾ ജെ വടക്കൂട്ട് എന്നിവർ പങ്കെടുത്തു.

X
Top