10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

എല്ലാവർക്കും വിദ്യാഭ്യാസം പദ്ധതിയുമായി ആകാശ് ബൈജുസ്

  • നാഷണൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് പരീക്ഷ നവംബർ 5 മുതൽ
  • 2000 പെൺകുട്ടികൾക്ക് സൗജന്യ നീറ്റ്, ജെഇഇ പരിശീലനവും സ്കോളർഷിപ്പും

കൊച്ചി: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വർഷത്തിൽ കേന്ദ്ര സർക്കാരിൻ്റെ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ആകാശ് ബൈജൂസ് ‘എല്ലാവർക്കും വിദ്യാഭ്യാസം’ പദ്ധതിക്ക് തുടക്കമിട്ടു. ദരിദ്ര പശ്ചാത്തലത്തിലുള്ള 2000 പെൺകുട്ടികൾക്ക് നീറ്റ്, ജെഇഇ പരിശീലനം പദ്ധതിയുടെ ഭാഗമായി സൗജന്യമായി നൽകും.

ആകാശ് നടത്തുന്ന മുൻനിര ദേശിയ സ്കോളർഷിപ്പ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. രാജ്യത്തെ 45 നഗരങ്ങളിൽ ഒരേ സമയം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ദില്ലിയിൽ നടന്ന മുഖ്യ ചടങ്ങിൽ ചെയർമാൻ ജെസി ചൗധരി, മാനേജിങ്ങ് ഡയറക്ടർ ആകാശ് ചൗധരി, സിഇഒ അഭിഷേക് മഹേശ്വരി തുടങ്ങിയവർ പങ്കെടുത്തു. നവംബർ 5 മുതൽ 13 വരെയാണ് ഓൺലൈനിലും, ഓഫ് ലൈനിലും ആകാശ് നാഷണൽ ടാലൻ്റ് ഹണ്ട് സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. ആൻതേ എന്ന ഈ സ്കോളർഷിപ്പ് പരീക്ഷയുടെ 13 ആം പതിപ്പാണിത്.
മികച്ച വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്കോളർഷിപ്പ് നൽകും. 5 വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾക്കൊപ്പം നാസയിൽ പോകാൻ അവസരം ഉണ്ടാകും.
എല്ലാവർക്കും വിദ്യാഭ്യാസം പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്താൻ എൻജിഒയുമായി ചേർന്ന് പ്രവർത്തിക്കും.
മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. അവർ തങ്ങളുടെ അനുഭവങ്ങളും പങ്കുവച്ചു. 285 ൽ അധികം ആകാശ് ബൈജൂസ് സെൻ്ററുകൾ രാജ്യത്തുണ്ട്.
സാമ്പത്തിക പ്രതിസന്ധികൾ മൂലം സ്വകാര്യ കോച്ചിങ്ങ് പരിശീലനം സാധിക്കാതെ വരുന്ന വിദ്യാർത്ഥികളെ പരിഗണിച്ചാണ് സ്കോളർഷിപ്പ് പദ്ധതി തുടങ്ങിയത്.

X
Top