ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഗൾഫിൽ നിന്ന് 16,800 കോടി സമാഹരിക്കാൻ അദാനി ഗ്രൂപ്പ്

മുംബൈ: കടം പെരുകി വരുന്നതിനിടയിൽ ഗൾഫ് മേഖലയിൽ നിന്ന് ധനസമാഹരണത്തിന് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസിന്റെ നീക്കം.

അബൂദബി ഇൻവെസ്റ്റ്മെന്റ് അതോറിട്ടി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി എന്നിവയിൽ നിന്നും മറ്റുമായി 200 കോടി ഡോളർ (16,800 കോടി രൂപ) സമാഹരിക്കാനുളള ചർച്ചകൾ നടക്കുന്നുവെന്നാണ് വിവരം.

മൂലധന നിക്ഷേപത്തിനും ചില കടബാധ്യതകൾ തീർക്കാനും ഈ പണം ഉപയോഗിക്കുകയാണ് ഉദ്ദേശം. സ്ഥാപന നിക്ഷേപകർക്കായി ഇതിനായുള്ള ഓഹരി വിൽപന ഈ മാസാവസാനത്തോടെ നടന്നേക്കുമെന്നും സൂചനയുണ്ട്.

പറ്റിയ സ്ഥാപനങ്ങളെ കണ്ടെത്തി 16,600 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി മെയ് 28ന് നടന്ന കമ്പനി ബോർഡ് യോഗം അംഗീകരിച്ചിരുന്നു. അദാനി എനർജി സൊല്യൂഷൻസ് കമ്പനി ജൂലൈ അവസാനം ഇത്തരത്തിൽ സ്ഥാപന നിക്ഷേപകർക്ക് ഓഹരി വിറ്റു.

100 കോടി ഡോളറാണ് ഇതുവഴി സമാഹരിച്ചത്. ഇന്ത്യയിലെ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികളും നോമുറ, ബ്ലാക് റോക്ക് പോലുള്ള വിദേശ സ്ഥാപനങ്ങളുമാണ് സഹകരിച്ചത്.

അദാനി എന്റർപ്രൈസസ് ചെറുകിട നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് 800 കോടി രൂപ സമാഹരിച്ചത് കഴിഞ്ഞ മാസമാണ്.

അതേസമയം, അദാനി എന്റർപ്രൈസസിന്റെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വർഷം 32,590 കോടിയിൽ നിന്ന് 43,718 കോടി രൂപയായി വളർന്നു. 5,000 കോടിയുടെ ഹ്രസ്വകാല വായ്പകൾക്ക് പുറമെയാണിത്.

പുറത്തു നിന്നുള്ള വായ്പ 29,511 കോടിയിൽ എത്തിനിൽക്കുന്നു.

X
Top