Alt Image
കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രിഇന്ത്യയില്‍ നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്ഒരു ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ടിന് അംഗീകാരം; നഗരവികസനത്തിന് മണി ചലഞ്ചുമായി കേന്ദ്രംഇന്ത്യ ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് സൗദിയിൽ നിന്ന്റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയെന്ന് യുഎസ്

എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ബജറ്റാകും അവതരിപ്പിക്കുക: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ, സർക്കാരിന്റെ നയം വ്യക്തമാക്കി ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള വെറും ‘ബമ്പർ’ പ്രഖ്യാപനങ്ങൾ ഇടതുപക്ഷത്തിന്റെ രീതിയല്ലെന്നും, എല്ലാ വിഭാഗം ജനങ്ങളെയും പരിഗണിക്കുന്ന സമഗ്രമായ ബജറ്റാകും ഇതെന്നും അദ്ദേഹം പറഞ്ഞു. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്.

ക്ഷേമ പെൻഷൻ 2,000 രൂപയാക്കി ഉയർത്തിയത് ചെറിയ കാര്യമല്ലെന്ന് പറഞ്ഞ ധനമന്ത്രി, പെൻഷൻ തുകയിൽ ഇത്തവണ വർധനവ് ഉണ്ടായേക്കില്ലെന്ന സൂചനയാണ് നൽകിയത്.

പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്തുന്നു എന്ന് ഉറപ്പുവരുത്തുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്രത്തിന്റെ സാമ്പത്തിക വിവേചനം മൂലം രണ്ടര ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെങ്കിലും ക്ഷേമപ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശികയും ശമ്പള പരിഷ്‌കരണവും അവരുടെ അവകാശമാണെന്നും, അവ ബജറ്റിൽ തന്നെ പ്രഖ്യാപിക്കണമെന്ന് നിർബന്ധമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് സർക്കാർ നിലവിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

X
Top