ചാബഹാര്‍ നിയന്ത്രണം താല്ക്കാലികമായി കൈമാറാന്‍ ഇന്ത്യകടുത്ത പ്രതിസന്ധിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ മേഖല; കൂലി വർദ്ധനവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തിരിച്ചടിയായിറെക്കോർഡുകൾ തിരുത്തി ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിഹരിത ഊര്‍ജ്ജത്തില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യബാങ്കിംഗ് മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി കേന്ദ്രം; ഉന്നതതല സമിതി ഉടൻ നിലവിൽ വരുമെന്ന് നിർമ്മല സീതാരാമൻ

ജൂണില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ 62.853 കോടി രൂപ പിന്‍വലിച്ചു

മുംബൈ: തുടര്‍ച്ചയായി നാലാാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന തുടരുന്നു. ജൂണ്‍ മാസത്തിലെ ആദ്യ രണ്ട്‌ വാരങ്ങളില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 62.853 കോടി രൂപയുടെ വില്‍പ്പനയാണ്‌ നടത്തിയത്‌.

2026ല്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ മൊത്തം വില്‍പ്പന 2.87 ലക്ഷം കോടി രൂപയായി. 2025ല്‍ 1.66 ലക്ഷം കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപകര്‍ നടത്തിയിരുന്നത്‌.

കഴിഞ്ഞ മാസം നടന്നതിനേക്കാള്‍ വലിയ വില്‍പ്പനയാണ്‌ ഈ മാസം രണ്ടാഴ്‌ച കൊണ്ടുണ്ടായത്‌. 32,963 കോടി രൂപയാണ്‌ മെയ്‌ മാസത്തില്‍ വിദേശ നിക്ഷേപകര്‍ നടത്തിയ അറ്റവില്‍പ്പന. ആഗോള വിപണിയില്‍ എഐ കമ്പനികളിലേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കും രൂപയുടെ ദൗര്‍ബല്യവും ഇന്ത്യന്‍ വിപണിയിലെ വിദേശ നിക്ഷേപകരുടെ വില്‍പ്പന തുടരുന്നതിന്‌ കാരണമായി.

അതേ സമയം യുഎസ്‌-ഇറാന്‍ സമാധാന കരാര്‍ ഒപ്പുവെക്കുന്നതിനുള്ള നീക്കങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകരുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന കുറയാന്‍ സാധ്യതയുണ്ട്‌.

ഈ വര്‍ഷം ഫെബ്രുവരി ഒഴികെ എല്ലാ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തി. ഫെബ്രുവരിയില്‍ 22,615 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ യുഎസ്‌-ഇറാന്‍ യുദ്ധം തുടങ്ങിയതിനു ശേഷമാണ്‌ വീണ്ടും വില്‍പ്പനയിലേക്ക്‌ തിരിഞ്ഞത്‌. മാര്‍ച്ചില്‍ 1,17,775 കോടി രൂപയുടെയും ഏപ്രിലില്‍ 60,847 കോടി രൂപയുടെയും വില്‍പ്പന നടത്തി.

പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ തുടരുന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങളെ വില്‍പ്പന തുടരാന്‍ പ്രേരിപ്പിച്ച ഘടകമാണ്‌. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ക്രൂഡ്‌ ഓയില്‍ വില കുത്തനെ ഉയര്‍ന്നത്‌ ഇന്ത്യയുടെ ഇറക്കുമതി ചെലവ്‌ ഉയര്‍ത്തുന്നു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ ഇത്‌ പ്രതികൂലമായി ബാധിക്കും.

X
Top