ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഡയറക്ട് സെല്ലിംഗ്: കേരളത്തിന് 9.94 ശതമാനം വളർച്ചാനിരക്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പ്രതികൂല ബിസിനസ് സാഹചര്യങ്ങൾക്കിടയിലും 2020-21 സാമ്പത്തിക വർഷത്തിൽ ഡയറക്ട് സെല്ലിംഗ് രംഗത്ത് 9.94 ശതമാനം വളർച്ചാനിരക്ക് രേഖപ്പെടുത്തി കേരളം.

ഇന്ത്യൻ ഡയറക്ട് സെല്ലിംഗ് അസോസിയേഷൻ (ഐഡിഎസ്എ) പുറത്തിറക്കിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഡയറക്ട് സെല്ലിംഗ് രംഗത്തെ കേരളത്തിന്‍റെ മുന്നേറ്റം വ്യക്തമാക്കിയിരിക്കുന്നത്. 471 കോടി രൂപയുടെ ആകെ ബിസിനസാണ് 2020-21 സാന്പത്തികവർഷത്തിൽ ഈ മേഖലയിൽ സംസ്ഥാനത്തു നടന്നത്.

18,067 കോടി രൂപയുള്ള മൊത്തം ദേശീയ വില്പനയുടെ 2.6 ശതമാനമാണു കേരളത്തിൽ നടക്കുന്നതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. തിരുവനന്തപുരത്തു നടന്ന ഡയറക്ട് സെല്ലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സമ്മേളനത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ റിപ്പോർട്ട് പ്രകാശനം ചെയ്തു.

ഐപിഎസ്ഒഎസ് സ്ട്രാറ്റജി-മൂന്ന് നടത്തിയ സർവേയിൽ, തൊട്ടുമുൻപത്തെ സാന്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ 428 കോടിയിൽനിന്ന് 43 കോടി രൂപയുടെ വർധനയാണു കേരളത്തിലുണ്ടായത്. തമിഴ്നാടിനെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

2019-20, 2020-21 വർഷങ്ങളിൽ തമിഴ്നാട്ടിൽ യഥാക്രമം 450 കോടിയും 463 കോടിയുമായിരുന്നു വില്പന. ഈ കാലയളവിൽ 70 കോടിയിലധികം രൂപ കേരളത്തിലെ ഡയറക്ട് സെല്ലിംഗ് മേഖല നികുതിയിനത്തിൽ സംസ്ഥാനഖജനാവിലേക്കു സംഭാവന ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് 201920 സാന്പത്തിക വർഷത്തിൽ 1.6 ലക്ഷമായിരുന്ന ഡയറക്ട് സെല്ലർമാരുടെ എണ്ണം ആറ് ശതമാനത്തിലധികം ഉയർന്ന് 1.79 ലക്ഷമായി.

X
Top