ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

2024ല്‍ റെക്കോഡ്‌ കൈവരിച്ച്‌ ഐപിഒ വിപണി

മുംബൈ: ഇനീഷ്യല്‍ പബ്ലിക്‌ ഓഫറുകള്‍ (ഐപിഒ) വഴി നടത്തുന്ന ധനസമാഹരണം 2024ല്‍ റെക്കോഡ്‌ നിലവാരത്തിലേക്ക്‌ ഉയര്‍ന്നു. 1.21 ലക്ഷം കോടി രൂപയാണ്‌ ഈ വര്‍ഷം ഇതുവരെ ഐപിഒകള്‍ വഴി സമാഹരിച്ചത്‌.

2021ലെ 1.18 ലക്ഷം കോടി രൂപയുടെ റെക്കോഡാണ്‌ മറികടന്നത്‌. നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ഐപിഒ ഇന്നലെയും സ്വിഗ്ഗിയുടെയും അക്‌മി സോളാറിന്റെയും ഐപിഒകള്‍ വെള്ളിയാഴ്‌ചയും വിജയകരമായി സബ്‌സ്‌ക്രിപ്‌ഷന്‍ പൂര്‍ത്തിയാക്കിയതോടെയാണ്‌ പുതിയ റെക്കോര്‍ഡ്‌ കൈവരിച്ചത്‌.

നിവ ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ 2200 കോടി രൂപയും സ്വിഗ്ഗി 11,300 കോടി രൂപയും അക്‌മി സോളാര്‍ 2900 കോടി രൂപയും സമാഹരിച്ചു.

ഈ വര്‍ഷം ഇതുവരെ ആഗോള തലത്തില്‍ ഐപിഒ വഴിയുള്ള ധനസമാഹരണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്‌. 2630 കോടി ഡോളര്‍ സമാഹരിച്ച യുഎസ്‌ ആണ്‌ ഒന്നാം സ്ഥാനത്ത്‌. 1070 കോടി ഡോളര്‍ സമാഹരിച്ച ചൈന മൂന്നാം സ്ഥാനത്തുമാണ്‌.

ദ്വിതീയ വിപണിയിലെ അമിതമൂല്യവും നിക്ഷേപക സ്ഥാപനങ്ങളുടെ കൈവശമുള്ള ഉയര്‍ന്ന ധനലഭ്യതയും ഈ വര്‍ഷം ഐപിഒകളുടെ ഡിമാന്റ്‌ കുത്തനെ ഉയര്‍ത്തി. സ്വിഗ്ഗി, അക്‌മി സോളാര്‍, സാഗിലിറ്റി ഇന്ത്യ എന്നിവയുടെ മൂന്ന്‌ ഐപിഒകള്‍ ഈ മാസം ഇതുവരെ 16,334 കോടി രൂപയാണ്‌ സമാഹരിച്ചത്‌.

കഴിഞ്ഞ മാസം രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ പബ്ലിക്‌ ഇഷ്യുവിലൂടെ ഹ്യുണ്ടായ്‌ മോട്ടോര്‍ റെക്കോഡ്‌ സൃഷ്‌ടിച്ചിരുന്നു. 27,870 കോടി രൂപയായിരുന്നു ഐപിഒ വഴി ഹ്യുണ്ടായി സമാഹരിച്ചത്‌.

ബജാജ്‌ ഹൗസിംഗ്‌, ഓല ഇലക്ട്രിക്‌, അഫ്‌കോണ്‍സ്‌ ഇന്‍ഫ്ര തുടങ്ങിയവയും ഈ വര്‍ഷത്തെ വലിയ ഐപിഒകളില്‍ ഉള്‍പ്പെടുന്നു. 20 കമ്പനികള്‍ 1000 കോടി രൂപ മുതല്‍ 4300 കോടി രൂപ വരെ ഈ വര്‍ഷം സമാഹരിച്ചിട്ടുണ്ട്‌.

അതേസമയം ഈ വര്‍ഷം ഐപിഒ നടത്തിയ 68 കമ്പനികളില്‍ 49 കമ്പനികളുടെ ഓഹരികള്‍ നിലവില്‍ ഓഫര്‍ വിലയ്‌ക്ക്‌ മുകളിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. 19 എണ്ണം ഓഫര്‍ വിലയ്‌ക്ക്‌ താഴെയുമാണ്‌.

ജ്യോതി സിഎന്‍സി, പ്ലാറ്റിനം ഇന്‍ഡസ്‌ട്രീസ്‌, കെആര്‍എന്‍ ഹീറ്റ്‌, എക്‌സികോം ടെലി-സിസ്‌റ്റംസ്‌, ഗാല പ്രിസിഷന്‍ എഞ്ചിനീയറിംഗ്‌, ഭാരതി ഹെക്‌സാകോം, പ്രീമിയര്‍ എനര്‍ജീസ്‌, വാരീ എനര്‍ജീസ്‌, ഇപാക്ക്‌ ഡ്യൂറബിള്‍, ആഫിസ്‌ സ്‌പേസ്‌ സൊല്യൂഷന്‍സ്‌ തുടങ്ങി ഏകദേശം ഒരു ഡസന്‍ കമ്പനികളുടെ വില ലിസ്‌റ്റിംഗിന്‌ ശേഷം ഇരട്ടിയിലധികമാകുകയും ചെയ്‌തു.

2024 ഒക്ടോബറില്‍ ഇന്ത്യയിലെ ആകെ ഡീമാറ്റ്‌ അക്കൗണ്ടുകളുടെ എണ്ണം 179 ദശലക്ഷമായി ഉയര്‍ന്നു. ഈ വര്‍ഷം 35 ദശലക്ഷം അക്കൗണ്ടുകളുടെ വര്‍ധനവാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

X
Top