ലിഥിയം മുതൽ കോബാൾട്ട് വരെ നിർണായക ധാതുക്കൾക്കായി ഇന്ത്യ ആഫ്രിക്കയിലേക്ക്സ്വകാര്യ മേഖലയില്‍ നേരിയ വളര്‍ച്ച; നിര്‍മ്മാണ രംഗത്ത് മന്ദഗതിഡിജിറ്റൽ ഷോപ്പിങ് രീതികൾ മാറുന്നു; ആളുകൾ വീണ്ടും ഓഫ്‌ലൈൻ പേയ്മെന്‍റിലേക്ക് മടങ്ങുന്നുപഞ്ചസാര വിപണിയില്‍ കടുത്ത നിയന്ത്രണം; വന്‍കിട വ്യാപാരികള്‍ക്ക് സ്റ്റോക്ക് പരിധിഓണക്കാല ഡിമാൻഡ്: സിയാൽ കാർഗോ കയറ്റുമതിയിൽ റെക്കോർഡ് കുതിപ്പ്

ഇന്ത്യന്‍ മൊബൈല്‍ ആപ്പ് വിപണിയില്‍ പണമൊഴുക്ക്; നേട്ടം കൊയ്ത് ആഗോള ഭീമന്മാര്‍

ബെംഗളൂരു: ഇന്ത്യയിലെ മൊബൈല്‍ ആപ്പ് വിപണി വരുമാനത്തില്‍ പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിക്കുന്നു. 2026 ന്‍റെ ആദ്യപാദത്തില്‍ ആപ്പുകള്‍ വഴിയുള്ള ഉപയോക്താക്കളുടെ ചെലവാക്കല്‍ 300 മില്യണ്‍ ഡോളര്‍ (ഏകദേശം 2500 കോടി രൂപ) കടന്നതായി ആഗോള വിപണി ഗവേഷണ സ്ഥാപനമായ സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനയാണ് മേഖലയില്‍ ഉണ്ടായത്. എന്നാല്‍, വരുമാനത്തിന്‍റെ സിംഹഭാഗവും ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകളിലേക്കാണ് ഒഴുകുന്നത്.

ഗെയിമിംഗ് ഇതര ആപ്പുകളാണ് വിപണിയിലെ വന്‍ കുതിപ്പിനു പിന്നിലെ പ്രധാന ഘടകം. യൂട്ടിലിറ്റി സേവനങ്ങള്‍, വീഡിയോ സ്ട്രീമിംഗ്, ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വിഭാഗങ്ങളിലെ ആപ്പുകള്‍ വഴിയുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 44 ശതമാനം വര്‍ധിച്ചു.

ഗൂഗിള്‍ വണ്‍, ഫേസ്ബുക്ക്, ചാറ്റ്ജിപിടി, യുട്യൂബ് എന്നിവയാണ് വരുമാനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആഗോള ആപ്പുകള്‍. അതേസമയം, വീഡിയോ സ്ട്രീമിംഗ് മേഖലയില്‍ ജിയോ ഹോട്ട്സ്റ്റാര്‍, സോണി എല്‍ഐവി തുടങ്ങിയ ഇന്ത്യന്‍ പ്ലാറ്റ്ഫോമുകളും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.

ഡിജിറ്റല്‍ സേവനങ്ങള്‍ക്ക് പണം നല്‍കാനുള്ള ഇന്ത്യന്‍ ഉപയോക്താക്കളുടെ സന്നദ്ധത വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021ല്‍ 520 മില്യണ്‍ ഡോളറായിരുന്ന ആപ്പ് വരുമാനം 2025ല്‍ ഒരു ബില്യണ്‍ കടന്നിരുന്നു.

ഈ വര്‍ഷം ഇത് 1.25 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. എങ്കിലും, മറ്റ് വികസിത വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ശരാശരി ആപ്പ് വരുമാനം ഇപ്പോഴും കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിര്‍മിതബുദ്ധി ആപ്പുകളുടെ വിഭാഗത്തിലും വലിയ വളര്‍ച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. ചാറ്റ് ജിപിടിയുടെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ വിപണിയായി ഇന്ത്യ മാറിയിട്ടുണ്ട്. ഇതിന് പുറമെ, ഷോര്‍ട്ട് ഡ്രാമ പ്ലാറ്റ്ഫോമുകള്‍ക്കും ഇന്ത്യയില്‍ വലിയ പ്രചാരം ലഭിക്കുന്നുണ്ട്.

വിപണിയില്‍ ഡൗണ്‍ലോഡുകളുടെ എണ്ണം സ്ഥിരത കൈവരിച്ചെങ്കിലും, ആപ്പുകളില്‍ ചെലവഴിക്കുന്ന സമയം വര്‍ധിക്കുന്നത് വരും വര്‍ഷങ്ങളില്‍ വരുമാനം ഇനിയും ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍.

X
Top