
കൊച്ചി: പ്രീമിയര്‍ എസ് യു വി വിഭാഗത്തിലെ നിലവാര മാനദണ്ഡങ്ങള്‍ പുതുക്കിയെഴുതിക്കൊണ്ട് ഹുണ്ടായ് മോട്ടര്‍ തങ്ങളുടെ പുത്തന്‍ പുതിയ ഹുണ്ടായ് ടക്‌സണിന്റെ ഇന്ത്യയിലെ പ്രീമിയര്‍ അവതരണം നടത്തി. ഈ വിഭാഗത്തില്‍ 29 സവിശേഷതകള്‍ ആദ്യമായും ഏറ്റവും മികച്ച തലത്തിലും അവതരിപ്പിച്ചു കൊണ്ടാണ് പുത്തന്‍ പുതിയ ടക്‌സണ്‍ എത്തുന്നത്. 19 ഹുണ്ടായ് സ്മാര്‍ട്ട് സെന്‍സ് സവിശേഷതകളാണ് ഇതിലുള്ളത്. സാങ്കേതികവിദ്യയും ആഡംബരവും ഒത്തിണക്കി ആഗോള ഡിസൈന്‍ ഐഡന്റിറ്റിയുമായി എത്തുന്ന ഇത് ഉപഭോക്താക്കള്‍ക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വീല്‍ബെയ്‌സ്, ഏറ്റവും ശക്തമായ ഡീസല്‍ എഞ്ചിന്‍, 60 കണക്ടഡ് കാര്‍ ഫീച്ചറുകളോടെയുള്ള ഹുണ്ടായി ബ്ലൂലിങ്ക് തുടങ്ങിയവ ലഭ്യമാക്കുന്നു. എന്‍യു 2.0 പെട്രോള്‍, ന്യൂ ആര്‍ 2.0 വിജിടി ഡീസല്‍ എഞ്ചിന്‍ എന്നിവയുമായാണ് നാലാം തലമുറയിലെ പുത്തന്‍ പുതിയ ടക്‌സണ്‍ എത്തുന്നത്. ആഗോള വ്യാപകമായി ഏഴു ദശലക്ഷം ഉപഭോക്താക്കളുടെ മനം കവര്‍ന്ന ടക്‌സണ്‍ 2021-ല്‍ ഹുണ്ടായിയുടെ ആഗോള തലത്തിലെ ഏറ്റവും മികച്ച വില്‍പനയുള്ള വാഹനമായിരുന്നു എന്ന് പ്രീമിയര്‍ അവതരണ വേളയില്‍ സംസാരിക്കവെ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ ഉന്‍സൂ കിം പറഞ്ഞു. ഈ വിഭാഗത്തില്‍ അതുല്യമായ നിലവാരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പുത്തന്‍ പുതിയ ഹുണ്ടായ് ടക്‌സണിലൂടെ ഹുണ്ടായ് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണു തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.