കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധനറെക്കോർഡ് നേട്ടം കൈവിട്ട് ഇന്ത്യയുടെ വിദേശ നാണ്യശേഖരംഎല്ലാ മൊബൈൽ ഫോണുകളും പ്രാദേശികമായി നിർമിക്കുന്ന രാജ്യമായി മാറാൻ ഇന്ത്യ

സെപ്‌റ്റംബറില്‍ വിപണിയിലെത്തുന്നത് 15 ഐപിഒകള്‍

മുംബൈ: കഴിഞ്ഞ 14 വര്‍ഷത്തെ പ്രാഥമിക വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഐപിഒകള്‍ എത്തുന്ന മാസമായിരിക്കും 2024 സെപ്‌റ്റംബര്‍. 15 കമ്പനികളാണ്‌ ഈ മാസം ഇനീഷ്യല്‍ പബ്ലിക്‌ ഓഫറു (ഐപിഒ) കളുമായി എത്തുന്നത്‌.

സെപ്‌റ്റംബറില്‍ ഇതുവരെ ബസാര്‍ സ്റ്റൈല്‍ റീട്ടെയിലും ഗാല പ്രിസിഷന്‍ എന്‍ജിനീയറിംഗും ഐപിഒകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു.

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സ്‌, ശ്രീ തിരുപ്പതി ബാലാജി, ടോളിന്‍ ടയേഴ്‌സ്‌, ക്രോസ്‌, പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്‌ തുടങ്ങിയ കമ്പനികള്‍ ഈ മാസം പബ്ലിക്‌ ഇഷ്യുകള്‍ നടത്താനിരിക്കുകയാണ്‌.

ഭുപ ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌, നോര്‍ത്തേണ്‍ ആര്‍ക്‌, വെസ്റ്റേണ്‍ കാരിയേഴ്‌സ്‌, അഫ്‌കോണ്‍സ്‌ ഇന്‍ഫ്ര, ആര്‍കേഡ്‌ ഡെവലപ്പേഴ്‌സ്‌, ഡിഫ്യൂഷന്‍ എന്‍ജിനീയേഴ്‌സ്‌, ഗരുഡ കണ്‍ട്രക്ഷന്‍സ്‌, മന്‍ബ ഫിനാന്‍സ്‌ തുടങ്ങിയ കമ്പനികളും ഈ മാസം ഐപിഒ നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ബജാജ്‌ ഹൗസിംഗ്‌ ഫിനാന്‍സിന്റെ 6560 കോടി രൂപയുടെ ഐപിഒ ഈ മാസം ഒന്‍പതിന്‌ ആണ്‌ ആരംഭിക്കുന്നത്‌. 66-70 രൂപയാണ്‌ ഓഫര്‍ വില. 3000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 3560 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

അഫ്‌കോണ്‍ ഇന്‍ഫ്ര 7000 കോടി രൂപയുടെ ഐപിഒ നടത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഇഷ്യു തീയതി, വില തുടങ്ങിയ വിവരങ്ങള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

1100 കോടി രൂപ സമാഹരിക്കാനായി നടത്തുന്ന പിഎന്‍ ഗാഡ്‌ഗില്‍ ജ്വല്ലേഴ്‌സ്‌ ലിമിറ്റഡിന്റെ ഐപിഒ സെപ്‌റ്റംബര്‍ 10ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 12 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 456-480 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില.

1100 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. 850 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 250 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ.

ക്രോസ്‌ ലിമിറ്റഡ്‌, ടോളിന്‍സ്‌ ടയേഴ്‌സ്‌ എന്നിവയുടെ ഐപിഒ സെപ്‌റ്റംബര്‍ 9ന്‌ തുടങ്ങും. 500 കോടി രൂപയാണ്‌ ക്രോസ്‌ സമാഹരിക്കുന്നത്‌. ക്രോസ്‌ ലിമിറ്റഡിന്റെ ഇഷ്യു വില 228-240 രൂപയാണ്‌. ടോളിന്‍ ടയേഴ്‌സ്‌ 230 കോടി രൂപയാണ്‌ സമാഹരിക്കുന്നത്‌.

X
Top