100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

വ്യാഴാഴ്ചയിലെ വിപണി നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് 39 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ആഭ്യന്തര വിപണികളിലെ മികച്ച റാലി ഇക്വിറ്റി നിക്ഷേപകരുടെ സമ്പത്ത് 39 ലക്ഷം കോടി രൂപ വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 11 വ്യാഴാഴ്ച സൂചികകള്‍ 4 മാസത്തെ ഉയരം കുറിച്ചിരുന്നു. ജൂണില്‍ തകര്‍ന്നടിഞ്ഞതിന് ശേഷമാണ് വിപണി കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ത്തെഴുന്നേറ്റത്.

ജൂണ്‍ 20 ന് 234.86 ലക്ഷം കോടി രൂപയായിരുന്ന ബിഎസ്ഇ വിപണി മൂലധനം വ്യാഴാഴ്ച 274.13 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതോടെ നിക്ഷേപകരുടെ സമ്പത്ത് ജൂണിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 39 ലക്ഷം കോടിയിലധികം വര്‍ദ്ധിക്കുകയായിരുന്നു. ഓഗസ്റ്റില്‍ ബിഎസ്ഇ വിപണി മൂലധനത്തില്‍ ഇതുവരെ 7.5 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി.

ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റിലധികം ഉയര്‍ന്ന് 59,333ലും നിഫ്റ്റി 124 പോയിന്റ് ഉയര്‍ന്ന് 17,659ലും വ്യാപാരം അവസാനിപ്പിച്ചു. ഇത് ഏപ്രില്‍ 11ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് ലെവലാണ്. മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകളും റാലിയില്‍ പങ്കെടുത്തു.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.8 ശതമാനവും 0.5 ശതമാനവും നേട്ടമുണ്ടാക്കി. മെറ്റലും ടെലികോമും ഒഴികെയുള്ള എല്ലാ മേഖലകളും ഉയര്‍ച്ചയുടെ ഭാഗമായപ്പോള്‍ ബാങ്ക്, ഫിനാന്‍സ്, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയാലിറ്റി സൂചികകള്‍ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

X
Top