100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

എച്ച്ഡിബി ലിസ്റ്റിംഗ് തിരിച്ചടി: ഐപിഒയ്‌ക്കൊരുങ്ങുന്ന ഓഹരികളുടെ വിലയിടിഞ്ഞു

മുംബൈ: ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്ന കമ്പനികള്‍ക്ക് ഗ്രേ മാര്‍ക്കറ്റില്‍ തിരിച്ചടി. മൂല്യനിര്‍ണ്ണയത്തെ സാധൂകരിക്കാത്ത പ്രവര്‍ത്തന ഫലങ്ങളാണ് കാരണം. എച്ച്ഡിബി ഫൈനാന്‍ഷ്യല്‍ സര്‍വീസസിന് ലിസ്റ്റിംഗില്‍ നേരിട്ട നഷ്ടവും ഐപിഒ ഓഹരികളെ ബാധിച്ചു.

ഗ്രേമാര്‍ക്കറ്റ് വിലയേക്കാള്‍ 40 ശതമാനം ഡിസ്‌ക്കൗണ്ടില്‍ ലിസ്റ്റ് ചെയ്യാന്‍ എച്ച്ഡിബി നിര്‍ബന്ധിതരായിരുന്നു. ഐപിഒയ്‌ക്കൊരുങ്ങുന്ന ഓഹരികളില്‍ കനത്ത നഷ്ടം നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിനാണ്. ഇവരുടെ ഓഹരിവിലയില്‍ 21 ശതമാനം കുറവുണ്ടായി.

ടാറ്റ കാപിറ്റല്‍ 14 ശതമാനവും എന്‍എസ്ഇ 6 ശതമാനവും ഹീറോ ഫിന്‍കോര്‍പ്പ് 9 ശതമാനവും വിക്രം സോളാര്‍ 21 ശതമാനവും ഇടിവ് നേരിടുന്നുണ്ട്. ബിസിനസ് മോഡലിനെയും ദീര്‍ഘകാല സാധ്യതകളെയും കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, ലിസ്റ്റ് ചെയ്യാത്ത ഓഹരികളില്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കാന്‍ വിദഗ്ധര്‍ ചില്ലറ നിക്ഷേപകരെ ഉപദേശിക്കുന്നു.

പ്രത്യേകിച്ചും നിലവിലെ പ്രവണതകളുടെ വെളിച്ചത്തില്‍. ശരിയായ മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങളില്ലാത്തതിനാല്‍ ലിസ്റ്റ് ചെയ്യാത്ത ഓഹരികളിലെ നിക്ഷേപം അപകടസാധ്യതയേറിയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി.

X
Top