രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മ്യൂച്വല്‍ ഫണ്ടുകളിലേയ്ക്കുള്ള എസ്‌ഐപി ഒഴുക്കില്‍ വര്‍ധന

മുംബൈ: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി മ്യൂച്വല്‍ ഫണ്ടിലേയ്ക്കുള്ള പണമൊഴുക്ക് ജൂണില്‍ 27,269 കോടി രൂപയുടേതായി. മെയ് മാസത്തെ അപേക്ഷിച്ച് 2.2 ശതമാനം വര്‍ധനവ്. എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം 8.56 കോടിയില്‍ നിന്നും 8.64 കോടിയായിട്ടുണ്ട്.

ഇതോടെ എസ്‌ഐപി അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് 15.31 കോടി രൂപയായി.മൊത്തം മ്യൂച്വല്‍ഫണ്ട് ഇന്‍ഡസ്ട്രി ആസ്തികളുടെ 20.6 ശതമാനമാണ് നിലവില്‍ എസ്‌ഐപി.

സജീവമായ എസ്‌ഐപി അക്കൗണ്ടുകള്‍ ജൂണില്‍ 9.19 കോടിയാണ്. മെയ്മാസത്തിലിത് 9.06 കോടി ആയിരുന്നു. 62 ലക്ഷം പുതിയ അക്കൗണ്ടുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടപ്പോള്‍ 48 ലക്ഷം എണ്ണം അക്കൗണ്ടുകള്‍ നിര്‍ത്തലാക്കി.

എസ്‌ഐപി സ്റ്റോപ്പേജ് അനുപാതം (നിലവിലുള്ള അക്കൗണ്ടുകളെ അപേക്ഷിച്ച് നിര്‍ത്തലാക്കിയ അക്കൗണ്ടുകളുടെ ശതമാനം) മെയ് മാസത്തിലെ 72 ശതമാനത്തില്‍ നിന്നും 56.1 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഏപിലിത് 300 ശതമാനമായിരുന്നു.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളുടെ (എസ്ഐപി) തുടര്‍ച്ചയായ വര്‍ധന ചില്ലറ നിക്ഷേപകരുടെ അച്ചടക്കമുള്ള പങ്കാളിത്തത്തെ പ്രതിഫലിപ്പിക്കുന്നതായി ഹിമാന്‍ഷു ശ്രീവാസ്തവ, മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യ, അസോസിയേറ്റ് ഡയറക്ടര്‍ – മാനേജര്‍ റിസര്‍ച്ച് പറഞ്ഞു. ‘ജൂണിലെ വര്‍ധനവ് ഒരു വഴിത്തിരിവാണ്. ഇന്ത്യന്‍ ഇക്വിറ്റികളിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തേയും റിസ്‌ക്കെടുക്കാനുള്ള അവരുടെ താല്പര്യത്തെയും ഇത് കുറിക്കുന്നു.’

X
Top