കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങാൻ പുതിയ ലോൺ പദ്ധതി അവതരിപ്പിക്കുന്നു

ബെംഗളൂരു: ആപ്പിൾ ഉൽപ്പന്നങ്ങൾ പലിശ രഹിത വായ്പയിലൂടെ ഇൻസ്റ്റാൾമെൻറായി വാങ്ങാൻ കഴിയുന്ന ആപ്പിൾ പേ ലേറ്റർ സംവിധാനം കമ്പനി നിർത്തലാക്കി. പകരം ഉൽപ്പന്നം വാങ്ങുന്നവർക്കായി പുതിയ ലോൺ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

ഉൽപ്പന്നങ്ങൾ വാങ്ങി നിശ്ചിത സമയത്തിന് ശേഷം പണമടയ്ക്കാൻ അനുവദിച്ചിരുന്ന ആപ്പിൾ പേ ലേറ്റർ ഫീച്ചർ ആണ് യുഎസിൽ കമ്പനി നിർത്തലാക്കിയത്.

ആപ്പിൾ പേ ലേറ്റ‍ർ സംവിധാനം ഉപയോഗിച്ച് ഏകദേശം 83,000 രൂപ വരെ വിലയുള്ള ഏത് ആപ്പിൾ ഉൽപ്പന്നവും പലിശ ഇല്ലാതെ തവണകളായി പണം അടച്ച് വാങ്ങാൻ ആകുമായിരുന്നു.

തുക മുഴുവൻ ഒറ്റയടിക്ക് നൽകാൻ ഇല്ലാത്തവർക്കും തവണകളായി അടച്ച് ആപ്പിൾ ഉൽപ്പന്നം വാങ്ങാവുന്ന രീതി ഉപഭോക്താക്കൾക്കും ഗുണകരമായിരുന്നു. എ‌ന്നാൽ കാരണം വ്യക്തമാക്കാതെയാണ് അപ്രതീക്ഷിതമായി ഈ സ്കീം ആപ്പിൾ നിർത്തലാക്കുന്നത്.

പകരം ലോകമെമ്പാടും പുതിയ ഇഎംഐ ഓപ്ഷനിലെ ലോൺ അവതരിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനി സൂചന നൽകിയിട്ടുണ്ട്. ഈ വർഷമവസാനം മുതൽ, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ആപ്പിൾ പേ വാലറ്റ് ഉപയോഗിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലൂടെ ലോൺ എടുക്കാനാകും.

ആഗോള വ്യാപകമായി ആണ് പുതിയ ലോൺ ഓഫർ അവതരിപ്പിക്കുന്നത്.

ലോൺ കൂടുതൽ ഉപഭോക്താക്കൾക്ക്
ആപ്പിൾ കഴിഞ്ഞ വർഷമാണ് യുഎസിൽ പേ ലേറ്റർ പ്രോഗ്രാം അവതരിപ്പിച്ചത്. ആദ്യമായി ആപ്പിൾ തന്നെ പുതിയ സബ്സിഡിയറി വഴി ഉപഭോക്താക്കൾക്ക് വായ്പ നൽകുകയായിരുന്നു.

എന്നാൽ ഈ സേവനത്തിനായി ഗോൾഡ്മാൻ സാക്ക്സ് ,മാസ്റ്റർകാർഡ് എന്നിവയെ ആപ്പിൾ ആശ്രയിക്കുകയായിരുന്നു.

പുതിയ സേവനങ്ങൾ ആപ്പിൾ പേ പ്ലാറ്റ്‌ഫോം വഴി ആഗോളതലത്തിൽ ലഭ്യമാകും. ആപ്പിളിൻെറ ലോണുകളുള്ള ഉപയോക്താക്കൾക്ക് വാലറ്റ് ആപ്പിനുള്ളിൽ അവ കൈകാര്യം ചെയ്യാൻ ആകും.

“ആപ്പിൾ പേ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എളുപ്പവും സുരക്ഷിതവുമായ പേയ്‌മെൻ്റ് ഓപ്‌ഷനുകൾ ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആപ്പിൾ പേയുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ലോൺ ലഭ്യമാക്കും.

X
Top