ഇന്ത്യൻ മാമ്പഴങ്ങൾക്ക് നേപ്പാളിലും വിലക്ക്; വിപണിയിൽ പ്രതിസന്ധി ഭയന്ന് വ്യാപാരികൾഒമാന്‍ – ഗുജറാത്ത് സമുദ്ര വാതക പൈപ്പ്ലൈന്‍ ചർച്ചകൾ സജീവംവ്യോമയാന ഇന്ധനവില 10% വർധിപ്പിച്ചു; വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നുഇന്ത്യയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപഭോഗത്തിൽ ഇടിവ്ആഗോള വിപണിയിൽ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം; മാംസ, മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടരാൻ അനുമതി

സ്റ്റാർലിങ്കിനുള്ള പ്രവർത്തനാനുമതി ഇന്ത്യ മരവിപ്പിച്ചെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: ഇലോൺ മസ്‌കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സർവീസായ സ്റ്റാർലിങ്കിന്റെ പ്രവർത്തനാനുമതി ഇന്ത്യ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇറാനിൽ ആക്രമണം നടത്താൻ സ്റ്റാർലിങ്കിന്റെ ടെർമിനലുകളും ഉപയോഗിച്ചെന്ന വിവരങ്ങൾ പുറത്തുവന്നതോടെയാണിത്.

അമേരിക്കൻ ഇന്റർനെറ്റ് സേവന ദാതാവിനുമേലുള്ള നിയന്ത്രണത്തിന്റെ കാര്യത്തിൽ ന്യൂഡൽഹിക്കുള്ള ആശങ്കകളാണ് നീക്കത്തിന് പിന്നിലെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷാ ഏജൻസികൾ സ്റ്റാർലിങ്കിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അന്തിമ അനുമതികൾ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

സംഘർഷങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കൻ സേവന ദാതാവിന്റെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങൾ ഉയരുന്നത്.

ഇറാനിൽ ലൈസൻസ് ലഭിക്കാതിരുന്നിട്ടും സ്റ്റാർലിങ്ക് ടെർമിനലുകൾ പശ്ചിമേഷ്യൻ സംഘർഷത്തിൽ ഉപയോഗിക്കപ്പെട്ടു എന്ന റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നതാണ്. വിദേശ ഭരണകൂടങ്ങളിൽനിന്നുള്ള സമ്മർദം ഉണ്ടാകുമ്പോൾ ഇന്ത്യൻ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ കമ്പനിക്ക് കഴിയുമോ എന്നകാര്യം ഉദ്യോഗസ്ഥർ വിലയിരുത്തുന്നുണ്ട്.

സ്റ്റാർലിങ്കിന് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ആവശ്യമായ അവസാന അനുമതികളാണ് സുരക്ഷാ ഏജൻസികൾ തടഞ്ഞുവെച്ചിട്ടുള്ളത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയ്ക്കായി സ്‌പേസ്എക്‌സ് തയ്യാറെടുക്കുന്ന നിർണായക സമയത്താണ് ഇതുസംബന്ധിച്ച വിവരങ്ങൾ വരുന്നത്. ഇന്ത്യ പോലുള്ള പ്രധാന വിപണികയിൽ നേരിടേണ്ടിവരുന്ന തടസ്സങ്ങൾ വളരെ പ്രധാനമാണെന്നും കമ്പനിയുടെ വരുമാന വളർച്ചയിൽ നിർണായകമാണെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയുടെ ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസ് ഏകദേശം ഒരു വർഷം മുമ്പ് സ്റ്റാർലിങ്കിന് ലഭിച്ചിരുന്നു. എന്നാൽ സ്റ്റാർലിങ്കിന്റെ സുരക്ഷാ ക്ലിയറൻസ് നിലവിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാർലിങ്കിന് തയ്യാറെടുപ്പുകൾ നടത്തുന്നതിനും വാണിജ്യ ഉടമ്പടികളിൽ ഏർപെടുന്നതിനുമുള്ള അനുമതി നേരത്തെ നൽകിയിരുന്നു. ടെലികോം അധികാരികൾക്കും പ്രത്യേക സുരക്ഷാ അവലോകന പാനലിനും മുമ്പാകെ സ്റ്റാർലിങ്ക് സുരക്ഷാ മാനദണ്ഡങ്ങൾ നേരത്തെ വിശദീകരിച്ചിരുന്നു. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

X
Top