100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

എസ്എംബിസി നിക്ഷേപം, നേട്ടമുണ്ടാക്കി യെസ് ബാങ്ക് ഓഹരി

മുംബൈ: ജപ്പാനീസ് സാമ്പത്തിക ഭീമനായ സുമിറ്റമോ മിത്സുയി ബാങ്കിംഗ് കോര്‍പറേഷന്‍ (എസ്എംബിസി) 16,000 കോടി രൂപ നിക്ഷേപിക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് യെസ് ബാങ്ക് ഓഹരി ഉയര്‍ന്നു. 3 ശതമാനം നേട്ടത്തില്‍ 19.16 രൂപയിലാണ് സ്റ്റോക്കുള്ളത്.

നിക്ഷേപ താല്‍പര്യം വെളിപ്പെടുത്തി വ്യാപാര അളവ് 15 കോടി ആയിട്ടുണ്ട്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് ഭാഗങ്ങളായാണ് എസ്എംബിസി ഓഹരിയിലേയ്ക്ക് നിക്ഷപമൊഴുക്കുക. 7500 കോടി രൂപ ഇക്വിറ്റി മൂലധനമായും 8500 കോടി രൂപ വായ്പയായും. ഇത് യഥാക്രമം ബാങ്കിന്റെ അടിസ്ഥാനം ശക്തിപ്പെടുത്തുകയും ലിക്വിഡിറ്റി പിന്തുണ നല്‍കുകയും ചെയ്യും.

ഇതിന് പുറമെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉള്‍പ്പടെയുള്ള നിക്ഷേപകരില്‍ നിന്നും 13500 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുമെന്നും ജപ്പാനീസ് കമ്പനി അറിയിച്ചിട്ടുണ്ട്.  ഇത് വഴി അവര്‍ക്ക് ബാങ്കില്‍ 20 ശതമാനം ഓഹരി പങ്കാളിത്തം ലഭ്യമാകും.

X
Top