ന്യൂഡൽഹി: സൈബർ ഭീഷണിയുടെ വ്യാപ്തി കണ്ടുപിടിക്കാൻ സഹായിക്കുന്നതിന് ഓസ്‌ട്രേലിയൻ ഗവൺമെന്റിനും നിർണായക ഇൻഫ്രാസ്ട്രക്ചർ വ്യവസായങ്ങൾക്കുമായി ഒരു സോവറിൻ സൈബർ സെക്യൂരിറ്റി ഓഫറായ വിപ്രോ ഷെൽഡ് ഓസ്‌ട്രേലിയ സമാരംഭിക്കുന്നതായി പ്രഖ്യാപിച്ച് പ്രമുഖ ടെക്‌നോളജി സേവന കൺസൾട്ടിംഗ് കമ്പനിയായ വിപ്രോ ലിമിറ്റഡ്.
2021-ൽ ആംപിയോണിനെ ഏറ്റെടുക്കുകയും അതിന്റെ രണ്ട് ബിസിനസുകളായ ഷെൽഡ്, റെവല്യൂഷൻ ഐടി എന്നിവയെ കമ്പനിയുമായി സമന്വയിപ്പിക്കുകയും ചെയ്ത് കൊണ്ട് ഓസ്‌ട്രേലിയൻ സൈബർ സുരക്ഷ, ഡെവോപ്‌സ്, എഞ്ചിനീയറിംഗ് കഴിവുകളിലേക്ക് വിപ്രോ പ്രവേശിച്ചിരുന്നു. കൂടാതെ ഷെൽഡെ നൽകുന്ന സ്പെഷ്യലിസ്റ്റ് ഓസ്‌ട്രേലിയൻ സൈബർ സുരക്ഷാ സേവനങ്ങൾ ഇപ്പോൾ പുതിയ ഓഫറിന് കീഴിൽ ഉൾപ്പെടുത്തും.
പിജിപിഎ നിയമം, പ്രൈവസി ആക്ട്, പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി പോളിസി ഫ്രെയിംവർക്ക്, എസൻഷ്യൽ 8, ദി ഇൻഫർമേഷൻ സെക്യൂരിറ്റി മാനുവൽ, കോമൺവെൽത്ത് റിസ്ക് മാനേജ്മെന്റ് പോളിസി എന്നിവയിൽ പരിചയസമ്പന്നരായ ദേശീയ സുരക്ഷാ ക്ലിയർഡ് കൺസൾട്ടന്റുകളുടെ ഒരു കൂട്ടം വഴി പ്രാദേശിക അടുത്ത തലമുറ സൈബർ സുരക്ഷാ സേവനങ്ങളിലേക്ക് ഈ ഓഫർ ക്ലയന്റുകൾക്ക് പ്രവേശനം നൽകും.
ഇവയെല്ലാം വിപ്രോയുടെ മെൽബൺ സൈബർ ഡിഫൻസ് സെന്ററിന്റെ പിന്തുണയോടെയാണ് പുറത്തിറക്കുന്നത്, ഇത് പ്രാദേശിക ഡാറ്റ ആവശ്യകതകൾക്ക് അനുസൃതമായി ശേഷി വേഗത്തിലാക്കാനും അവരുടെ സുരക്ഷാ പ്രവർത്തനങ്ങൾ പ്രവർത്തിപ്പിക്കാനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. വിപ്രോയുടെ സൈബർ സെക്യൂരിറ്റി & റിസ്ക് സർവീസസ് (CRS) ആഗോള സംരംഭങ്ങളെ ഒരു സംയോജിത റിസ്ക് മാനേജ്മെന്റ് സമീപനത്തിലൂടെ അവരുടെ ബിസിനസ്സ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പ്രാപ്തമാക്കുന്നു.