ഒന്നിലധികം ഫോണ് നമ്പറുകള് ഉപയോഗിക്കുന്നവര്ക്ക് ഉപയോഗപ്രദമായ പുതിയ ഫീച്ചര് അവതരിപ്പിച്ച് വാട്സാപ്പ്.
ഒരു വാട്സാപ്പ് ആപ്പില് ഇനി വ്യത്യസ്ത അക്കൗണ്ടുകള് ഒരേസമയം ലോഗിന് ചെയ്യാനാവും. ഈ രണ്ട് അക്കൗണ്ടുകള് മാറി മാറി ഉപയോഗിക്കാം. ടെലഗ്രാം ആപ്പില് ഇതിനകം ലഭ്യമായ ഫീച്ചര് ആണിത്.
നിലവില് രണ്ട് സിം കാര്ഡുകളുണ്ടെങ്കില് വാട്സാപ്പിന്റെ ക്ലോണ് ആപ്പ് എടുത്താണ് പലരും ലോഗിന് ചെയ്യാറ്. എന്നാല് പുതിയ ഫീച്ചര് എത്തുന്നതോടെ ഉപഭോക്താക്കള്ക്ക് ഒരേ ആപ്പില് തന്നെ വ്യത്യസ്ത അക്കൗണ്ടുകള് ലോഗിന് ചെയ്യാനാവും.
രണ്ട് അക്കൗണ്ടുകള്ക്കും വെവ്വേറെ പ്രൈവസി സെറ്റിങ്സും നോട്ടിഫിക്കേഷന് സെറ്റിങ്സും ആയിരിക്കും.
വാട്സാപ്പിന്റെ ബീറ്റാ പതിപ്പുകളിലും സ്റ്റേബിള് വേര്ഷനിവും ഈ അപ്ഡേറ്റുകള് എത്തിയിട്ടുണ്ട്. നിങ്ങളുടെ ഫോണില് ഇപ്പോള് ഈ ഫീച്ചര് ലഭിക്കുന്നില്ലെങ്കില് താമസിയാതെ എത്തും.