ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

ഇന്ത്യയിൽ ടെസ്‍ലയുടെ കാറിന് മിനിമം എന്തു വില വരും?

യുഎസിലും യൂറോപ്പിലും ചൈനയിലുമടക്കം ചീറിപ്പായുന്ന ടെസ്‍ല കാറുകൾ എന്ന് ഇന്ത്യയിൽ വരും? കാത്തിരിപ്പ് ഇനി ഏറെക്കാലം നീളില്ലെന്ന സൂചന കമ്പനി തന്നെ തന്നുകഴിഞ്ഞു.

ഇന്ത്യയിൽ വിൽപന ആരംഭിക്കുന്നതിന്റെ ഭാഗമായി ഡൽഹിയിലും മുംബൈയിലും ഷോറൂം തുറക്കാനുള്ള ഒരുക്കം നടക്കുന്നു. ഇവിടങ്ങളിൽ വിവിധ തസ്തികകളിലേക്കായി ലിങ്ക്ഡ്ഇൻ വഴി ടെസ്‍ല അപേക്ഷകളും ക്ഷണിച്ചിരുന്നു.

ഇന്ത്യയിൽ ഇറക്കുമതി ചെയ്താകും ടെസ്‍ല കാറുകൾ വിറ്റഴിക്കുക. ഏറ്റവും കുറഞ്ഞത് എത്ര രൂപ കൊടുക്കേണ്ടി വരും ഇന്ത്യയിൽ ഒരു ടെസ്‍ല കാറിന്? ടെസ്‍ല കാറിന്റെ വില മഹീന്ദ്രയും ടാറ്റയുമടക്കമുള്ള എതിരാളികളെ ഞെട്ടിക്കുമോ?

ടെസ്‍ല മോഡൽ 3യുടെ വില നോക്കാം
പ്രമുഖ ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ ഒരു കണക്കുകൂട്ടൽ നടത്തിയിട്ടുണ്ട്. അതു നോക്കാം. ടെസ്‍ലയുടെ യുഎസ് വിപണിയിലെ ഏറ്റവും വിലകുറഞ്ഞ മോഡലാണ് മോഡൽ 3. അവിടെ 42,490 ഡോളറാണ് വില. ഇന്ത്യൻ രൂപയിൽ ഏകദേശം 35 ലക്ഷം രൂപ.

ഇതോടൊപ്പം 2% ചരക്കുകൂലി (850 ഡോളർ) കൂട്ടാം. പിന്നെ 15% ഇറക്കുമതി തീരുവയും (6,374 ഡോളർ). ആകെ 49,714 ഡോളർ. ഇത് ഇന്ത്യയിലെത്തുമ്പോഴുള്ള തുക മാത്രമാണ്. ഇന്ത്യൻ രൂപയിൽ ഏകദേശം 43.43 ലക്ഷം രൂപ.

ഇനി നമുക്ക് വിൽപനയ്ക്ക് എത്തിക്കുമ്പോഴുള്ള കണക്കുകളും നോക്കാം. 43.43 ലക്ഷം രൂപയ്ക്കൊപ്പം 5% ജിഎസ്ടി (2.20 ലക്ഷം രൂപ) ചേരുമ്പോൾ 45.53 ലക്ഷം രൂപയാകും. റോഡ് നികുതിയും ഇൻഷുറൻസും 15%; അതായത് 6.80 ലക്ഷം രൂപ. ഇതുംകൂടി ചേർത്തുള്ള ഓൺ-റോഡ് വില 52.33 ലക്ഷം രൂപ.

നോമുറയുടെ ഈ കണക്കുപ്രകാരം മിനിമം 52.33 ലക്ഷം രൂപ ചെലവിട്ടാലേ ഇന്ത്യയിൽ ഒരു ടെസ്‍ല കാർ സ്വന്തമാക്കാനാകൂ. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് കാർ മോഡലായ എക്സ്ഇവി 9ഇയുടെ ടോപ് പതിപ്പിന് ഓൺ-റോഡ് വില ഏകദേശം 33 ലക്ഷം രൂപയേയുള്ളൂ.

X
Top