കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

അക്ഷയ മൂന്ദ്രയെ സിഇഒ ആയി നിയമിച്ച്‌ വോഡഫോൺ ഐഡിയ

മുംബൈ: മൂന്ന് വർഷത്തേക്ക് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി അക്ഷയ മൂന്ദ്രയെ നിയമിച്ച് വോഡഫോൺ ഐഡിയ. 2022 ഓഗസ്റ്റ് 19 മുതൽ നിയമനം പ്രാബല്യത്തിൽ വരും. നിലവിലെ സിഇഒ രവീന്ദർ തക്കറിന്റെ മൂന്ന് വർഷത്തെ കാലാവധി ഓഗസ്റ്റ് 18-ന് അവസാനിക്കാനിരിക്കെയാണ് നിയമനം. എംഡി എന്ന നിലയിലുള്ള തന്റെ കാലാവധി പൂർത്തിയാകുമ്പോൾ കമ്പനിയുടെ നോൺ എക്‌സിക്യൂട്ടീവ്, നോൺ-ഇൻഡിപെൻഡന്റ് ഡയറക്‌ടറായി തക്കർ തുടരുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. നോമിനേഷൻ & റമ്യുണറേഷൻ കമ്മിറ്റിയുടെ ശുപാർശയെ അടിസ്ഥാനമാക്കി നിലവിൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ അക്ഷയ മൂന്ദ്രയെ ഓഗസ്റ്റ് 19 മുതൽ 3 വർഷത്തേക്ക് കമ്പനിയുടെ സിഇഒയായി നിയമിക്കാൻ ബോർഡ് അംഗീകാരം നൽകിയതായി വൊഡാഫോൺ ഐഡിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വോഡഫോൺ ഗ്രൂപ്പിൽ ഏകദേശം മൂന്ന് പതിറ്റാണ്ടോളം പരിചയസമ്പന്നനായ ഒരു ആഗോള എക്സിക്യൂട്ടീവാണ് തക്കർ. അതേസമയം, മൂന്ദ്രയ്ക്ക് മുപ്പത് വർഷത്തിലധികം അന്താരാഷ്ട്ര പരിചയവും ഇന്ത്യൻ ടെലികോം മേഖലയിൽ 14 വർഷത്തിലേറെയായുള്ള പ്രവർത്തി പരിചയവുമുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി വോഡഫോൺ ഐഡിയയെ ശക്തമായി നയിച്ചതിന് രവീന്ദർ തക്കറിന് ബോർഡ് നന്ദി പറഞ്ഞു. കൂടാതെ ലോകത്തെ ഏറ്റവും വലിയ ടെലികോം സംയോജനത്തിലൂടെ അദ്ദേഹം കമ്പനിയെ നയിക്കുകയും, ഭാവിയിൽ അനുയോജ്യമായ ഡിജിറ്റൽ ടെലികോം കമ്പനിയാക്കി മാറ്റുകയും ചെയ്തതായി കമ്പനി അഭിപ്രായപ്പെട്ടു.

പുതിയ സിഇഒ ആയി അക്ഷയ മൂന്ദ്രയെ സ്വാഗതം ചെയ്യുന്നതിൽ കമ്പനിക്ക് സന്തോഷമുണ്ടെന്നും, കമ്പനിയുടെ ബിസിനസ്സ് പശ്ചാത്തലത്തിൽ അദ്ദേഹത്തിന് നല്ല പരിചയമുള്ളതായും, അടുത്ത ഘട്ട വികസനത്തിലൂടെ അദ്ദേഹം കമ്പനിയെ വിജയകരമായി നയിക്കുമെന്നും വോഡഫോൺ ഐഡിയ ചെയർമാൻ ഹിമാൻഷു കപാനിയ പറഞ്ഞു. എല്ലാ മേഖലകളിലും എതിരാളികളായ റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെല്ലിനും പിന്നിലായ വോഡഫോൺ ഐഡിയ, വായ്പക്കാരിൽ നിന്നും നിക്ഷേപകരിൽ നിന്നും 20,000 കോടി രൂപ സമാഹരിക്കാനാണ് ശ്രമിക്കുന്നത്.

X
Top