യുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതിഇന്ത്യയിൽ ഇന്ധനവില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ച

മണപ്പുറം ഗ്രൂപ്പിന്റെ നേതൃനിരയില്‍ നാല് സുപ്രധാന നിയമനങ്ങള്‍

കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെയും മണപ്പുറം ഹോം ഫിനാന്‍സിന്റെയും നേതൃനിരയില്‍ നാല് സുപ്രധാന നിയമനങ്ങള്‍ നടത്തി മണപ്പുറം ഗ്രൂപ്പ്. മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡ് കോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രാകേഷ് ശര്‍മ്മയെയും മണപ്പുറം ഫിനാന്‍സ് ടാക്‌സേഷന്‍ മേധാവിയായി സുരേന്ദ്ര കെ നായരെയും മണപ്പുറം ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസറായി ഈശ്വരന്‍ നാരായണനെയും മണപ്പുറം ഫിനാന്‍സിന്റെ ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആന്റ് അനാലിസിസ് വിഭാഗം മേധാവിയായി മനീഷ് മോഹനെയും നിയമിച്ചു.

ബാങ്കിംഗ് മേഖലയില്‍ 23 വര്‍ഷത്തെ പരിചയ സമ്പത്തുള്ള രാകേഷ് ശര്‍മ്മയ്ക്ക് ഭവന വായ്പ, സ്വത്ത് പണയ വായ്പ, ചിലവു കുറഞ്ഞ ഭവന നിര്‍മ്മാണ വായ്പ എന്നീ മേഖലകളില്‍ വൈദഗ്ധ്യമുണ്ട്.

സെന്റ് ബാങ്ക് ഹോം ഫിനാന്‍സില്‍ എംഡിയും സിഇഒയുമായും, നേരത്തേ അദാനി ഹൗസിംഗ് ഫിനാന്‍സ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ടൈഗര്‍ ഹൗസിംഗില്‍ സിഇഒ ആയും, ആവാസ് ഫിനാന്‍സിയേഴ്‌സ്, ഐഐഎഫ്എല്‍, സിറ്റി ഫിനാന്‍ഷ്യല്‍, ഐസിഐസിഐ ഹോം ഫിനാന്‍സ് എന്നീ സ്ഥാപനങ്ങളില്‍ ഉന്നത പദവികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

35 വര്‍ഷത്തിലധികം സേവന പാരമ്പര്യമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് സുരേന്ദ്ര കെ നായര്‍. ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ ഭുവനേശ് താരാശങ്കറിനു കീഴിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക. ടാക്‌സേഷന്‍, ബന്ധപ്പെട്ട നിയമവശങ്ങള്‍ തുടങ്ങിയ മേഖലകളില്‍ പരിചയ സമ്പത്തുള്ള അദ്ദേഹം ആദിത്യ ബിര്‍ള ഫിനാന്‍സ്, ഡിബിഎസ് ബാങ്ക്, സിറ്റി ബാങ്ക് എന്നിവിടങ്ങളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. കമ്പനിയില്‍ 15 വര്‍ഷത്തിലധികം സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച് സ്ഥാനമൊഴിയുന്ന ടാക്‌സേഷന്‍ വിഭാഗം മേധാവി ബാബു എം വി മുതിര്‍ന്ന ടാക്‌സ് അഡൈ്വസറി പദവിയിലേക്കു മാറും.

ബാങ്കിംഗ് സാങ്കേതിക വിദ്യ, ഐടി, ഡിജിറ്റല്‍ പരിവര്‍ത്തന മേഖലകളില്‍ കാല്‍ നൂറ്റാണ്ടിലേറെ പരിചയ സമ്പത്തുള്ള ഈശ്വരന്‍ നാരായണന്‍, ഇക്വിറ്റാസ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക് എന്നിവിടങ്ങളില്‍ സുപ്രധാന തസ്തികകളില്‍ ഇരുന്നിട്ടുണ്ട്.

മനീഷ് മോഹനനന് ജെപി മോര്‍ഗന്‍, സിറ്റി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ആര്‍ബിഎസ്, എബിഎന്‍ അംറോ, ആക്‌സിസ് ബാങ്ക് എന്നിവിടങ്ങളിലായി 25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുണ്ട്. സിഎഫ്എ ബിരുദ ധാരിയായ മനീഷ് മോഹനന്‍ ബാംഗ്ലൂര്‍ ഐഐഎമ്മില്‍ നിന്ന് എംബിഎയും, റൂര്‍ക്കി ഐഐടിയില്‍ നിന്ന് ബിഇ യും നേടിയിട്ടുണ്ട്. ഭുവനേശ് താരാശങ്കറിനു കീഴിലാണ് ഇദ്ദേഹവും പ്രവര്‍ത്തിക്കുക.

തന്ത്രപ്രധാനമായ നേതൃ പദവികളില്‍ നടത്തിയ പുതിയ നിയമനങ്ങള്‍ ബിസിനസ് ശേഷി വര്‍ധിപ്പിക്കുന്നതിലും ഭരണ നിര്‍വഹണം മെച്ചപ്പെടുത്തുന്നതിലും സാമ്പത്തിക അച്ചടക്കം ഭദ്രമാക്കുന്നതിലും കമ്പനിക്കുള്ള പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ വിലയിരുത്തി.

രാകേഷ് ശര്‍മ്മ, സുരേന്ദ്ര കെ നായര്‍, മനീഷ് മോഹന്‍, ഈശ്വരന്‍ നാരായണന്‍ എന്നിവരുടെ അനുഭവ സമ്പത്ത് കമ്പനിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

X
Top