യുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതിഇന്ത്യയിൽ ഇന്ധനവില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്ബ്രഹ്മോസ് മിസൈല്‍ വിയറ്റ്‌നാമിന് വില്‍ക്കാന്‍ ഇന്ത്യ; 6000 കോടിയുടെ കരാറെന്ന് സൂചനസേവന മേഖലയിൽ മുന്നേറ്റം; അഞ്ച് മാസത്തെ ഉയര്‍ന്ന വളര്‍ച്ച

MX Player പ്രൈം വീഡിയോയിൽ ലയിക്കുന്നു; ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമാകും

മസോൺ പ്രൈം വീഡിയോയും ആമസോൺ എം.എക്‌സ് പ്ലെയറും (Amazon MX Player) സംയോജിപ്പിച്ച് ഒരൊറ്റ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായി മാറുന്നതായി പ്രഖ്യാപിച്ചു. ഈ ലയനത്തോടെ ഇന്ത്യയിൽ ഏറ്റവും വലിയ കണ്ടന്റ് ലൈബ്രറിയുള്ള സ്ട്രീമിംഗ് സേവനമായി ഇത് മാറും. പുതിയ മാറ്റങ്ങളോടെ സൗജന്യവും പണമടച്ചുള്ളതുമായ സ്ട്രീമിംഗ് സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാകും.

ഉപയോക്താക്കൾക്ക് പരസ്യങ്ങളോടെയോ അല്ലാതെയോ വീഡിയോകൾ കാണാനുള്ള അവസരം ഇതിലൂടെ ലഭിക്കും. വരും മാസങ്ങളിൽ ഈ ലയന പ്രക്രിയ പൂർത്തിയാകും. ഇതുവഴി സബ്‌സ്‌ക്രിപ്ഷൻ വീഡിയോ ഓൺ ഡിമാൻഡ്, അഡ്വർടൈസിങ് വീഡിയോ ഓൺ ഡിമാൻഡ്, ട്രാൻസാക്ഷണൽ വീഡിയോ ഓൺ ഡിമാൻഡ് ആഡ്-ഓൺ സബ്‌സ്‌ക്രിപ്ഷനുകൾ എന്നിവയെല്ലാം ഒരു കുടക്കീഴിൽ എത്തും.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് നിലവിലുള്ള ആമസോൺ എം.എക്‌സ് പ്ലെയർ ആപ്പിലൂടെ തന്നെ സൗജന്യ സ്ട്രീമിംഗ് തുടരാനാകും. എന്നാൽ പുതിയ പ്രൈം വീഡിയോ ഇന്റർഫേസിലേക്ക് ആപ്പ് മാറും. കൂടാതെ പ്രൈം സബ്‌സ്‌ക്രിപ്ഷൻ എടുക്കാനുള്ള ഓപ്ഷനും ഇതിൽ ലഭ്യമാക്കും.

അതേസമയം, ഐ.ഒ.എസ്, ലിവിംഗ് റൂം, വെബ് ആപ്പുകൾ എന്നിവ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളെയും നേരിട്ട് പ്രൈം വീഡിയോയിലേക്ക് മാറ്റാനാണ് തീരുമാനം.

രണ്ട് വർഷം മുമ്പ് 2024 ൽ ആണ് എംഎക്‌സ് പ്ലെയറിനെ ആമസോൺ ഏറ്റെടുത്തത്. ശേഷം ഇതിനെ ആമസോൺ മിനി ടിവിയുമായി ലയിപ്പിക്കുകയും സൗജന്യ സ്ട്രീമിംഗ് നൽകുന്നതിനായി ‘ആമസോൺ എം.എക്‌സ് പ്ലെയർ’ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. മുൻപ് മൈക്രോഡ്രാമകൾ നൽകിയിരുന്ന എം.എക്‌സ് പ്ലെയറിന്റെ ഏറ്റവും വലിയ ഹിറ്റുകളാണ് ബോബി ഡിയോൾ അഭിനയിച്ച ‘ആശ്രം’ , ഭൗകാൽ, രസ്ഭരി തുടങ്ങിയ വെബ് സീരീസുകൾ.

വൈവിധ്യമാർന്ന പ്രേക്ഷകരെ പ്രതിനിധീകരിക്കുന്ന യഥാർത്ഥ കഥകൾ പ്രേക്ഷകരിലെത്തിക്കുക എന്നതാണ് പ്രൈം വീഡിയോ എപ്പോഴും ലക്ഷ്യമിടുന്നതെന്ന് പ്രൈം വീഡിയോ ഏഷ്യാ പസഫിക് വൈസ് പ്രസിഡന്റ് ഗൗരവ് ഗാന്ധി പറഞ്ഞു.

എം.എക്‌സ് പ്ലെയറുമായുള്ള ഈ സംയോജനത്തോടെ ഗുണനിലവാരമുള്ള വിനോദത്തിനായുള്ള രാജ്യത്തെ ഏറ്റവും വലിയ വൺ സ്‌റ്റോപ്പ് ഡെസ്റ്റിനേഷനായി പ്രൈം വീഡിയോ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

X
Top