ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അറ്റാദായം ഉയര്‍ത്തി പിഎൻബി

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തില്‍ രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ(പി.എൻ.ബി) അറ്റാദായം 14 ശതമാനം വർദ്ധനയോടെ 5,225 കോടി രൂപയിലെത്തി.

മുൻ വർഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായം 4,567 കോടി രൂപയായിരുന്നു. അതേസമയം പി.എൻ.ബിയുടെ അറ്റ പലിശ മാർജിൻ നാല് ശതമാനം കുറഞ്ഞ് 10,380 കോടി രൂപയിലെത്തി. ഡിസംബർ പാദത്തേക്കാള്‍ ആസ്തി ഗുണമേന്മ മെച്ചപ്പെട്ടു.

മൊത്തം നിഷ്‌ക്രിയ ആസ്തി 2.95 ശതമാനമായി കുറഞ്ഞു. അറ്റകിട്ടാക്കടം 0.29 ശതമാനമാണ്. കിട്ടാക്കടങ്ങള്‍ക്കായി മാറ്റിവെക്കുന്ന പ്രോവിഷനുകള്‍ കഴിഞ്ഞ പാദത്തിലെ 1,150 കോടി രൂപയില്‍ നിന്ന് 424 കോടി രൂപയായി താഴ്ന്നു.

ഓഹരി ഉടമകള്‍ക്ക് മൂന്ന് രൂപ ലാഭ വിഹിതം ബാങ്ക് പ്രഖ്യാപിച്ചു. മൊത്തം ബിസിനസ് 11 ശതമാനം ഉയർന്ന് 29.72 ലക്ഷം കോടി രൂപയായി.

X
Top