ന്യൂഡല്‍ഹി: വി മാര്‍ട്ട് റീട്ടെയ്ല്‍ ലിമിറ്റഡ്, ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 19 തീരുമാനിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.75 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 21.94 ശതമാനവും ഒരുമാസത്തില്‍ 23.74 ശതമാനവും ഉയര്‍ച്ച നേടിയ ഓഹരിയാണ് വിമാര്‍ട്ടിന്റെത്.
എന്നാല്‍ 2022 ല്‍ 16.61 ശതമാനവും ആറ്മാസത്തില്‍ 17.48 ശതമാനവും നഷ്ടം ഓഹരി നേരിട്ടു. നവംബര്‍ 11, 2021 ല്‍ രേഖപ്പെടുത്തിയ 4848.80 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 2406.85 രൂപ 52 ആഴ്ചയിലെ താഴ്ചയുമാണ്.
6,165.66 കോടി രൂപ വിപണി മൂല്യമുള്ള കടരഹിത, മിഡ് ക്യാപ്പ് കമ്പനിയായ വിമാര്‍ട്ട് ഇന്ത്യയിലെ മുന്‍നിര ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലൊന്നാണ്. 46.14 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാര്‍ കൈവശം വയ്ക്കുന്നു. വസ്ത്രങ്ങള്‍, ആക്‌സസറികള്‍, പാദരക്ഷകള്‍,കളിപ്പാട്ടങ്ങള്‍, ടേബിള്‍വെയര്‍, പാത്രങ്ങള്‍, പൊതു ചരക്കുകള്‍, കുടുബ കേന്ദ്രീകൃതമായ മറ്റ് ഉപയോഗപ്രദ വസ്തുക്കള്‍ എന്നിവയാണ് ഇവര്‍ വില്‍പന നടത്തുന്നത്.
ഇതിനായി 17 സംസ്ഥാനങ്ങളിലെ 171 നഗരങ്ങളിലായി 200 ഓളം സ്‌റ്റോറുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു.