ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

വിഴിഞ്ഞം തുറമുഖം: 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണത്തിനായി ഹഡ്കോയിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച 3600 കോടിയുടെ വായ്പ അനിശ്ചിതത്വത്തിൽ. തിരിച്ചടവിനുള്ള തുക ഓരോ വർഷവും സർക്കാർ ബജറ്റിലുൾപ്പെടുത്തണമെന്നാണ് ഹഡ്കോ ഉപാധിവെച്ചത്.

ആദ്യഘട്ടത്തിൽ 2090 കോടി അനുവദിച്ചപ്പോഴാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന് ബാങ്ക് ആവശ്യപ്പെട്ടത്. ആദ്യ രണ്ടുവർഷം പലിശ മാത്രം നൽകി അടുത്ത 15 വർഷംകൊണ്ട് തിരിച്ചടവ് പൂർത്തിയാകും വിധമാണ് വായ്പ അനുവദിച്ചത്.

വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നൽകാൻ മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, തിരിച്ചടവ് തുക ബജറ്റിൽ ഉൾപ്പെടുത്താൻ തയ്യാറായിട്ടില്ല.

ബജറ്റിലുൾപ്പെടുത്തിയാൽ ഇത് സർക്കാരിന്റെ പൊതുകടത്തിലുൾപ്പെടുമെന്നതാണ് ധനവകുപ്പിന്റെ ആശങ്ക. പുതിയ വ്യവസ്ഥ സർക്കാർ അംഗീകരിക്കാൻ വൈകുന്നതോടെ വായ്പയ്ക്കായി നബാർഡിനെയും കൂടി സമീപിക്കാനാണ് വിസിൽ (വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്) തീരുമാനിച്ചിരിക്കുന്നത്.

സെപ്റ്റംബറിൽ വിഴിഞ്ഞത്ത് ആദ്യകപ്പലെത്തിക്കാനും 2024 മേയിൽ തുറമുഖം പ്രവർത്തനസജ്ജമാക്കാനുമാണ് സർക്കാരും വിസിലും ശ്രമിക്കുന്നത്. എന്നാൽ, കൃത്യസമയത്ത് വായ്പ ലഭിച്ചില്ലെങ്കിൽ പദ്ധതിയുടെ നിർമാണം തടസ്സപ്പെടും.

തുറമുഖത്തിന്റെ പുലിമുട്ട് നിർമാണത്തിനായി അദാനി ഗ്രൂപ്പിന് 325 കോടി കെ.എഫ്.സി.യിൽനിന്ന് ഇടക്കാല വായ്പയെടുത്താണ് നൽകിയത്. അടുത്ത ഘട്ടമായി 500 കോടിയോളം ഉടൻ നൽകണം.

ഇത് വൈകിയാൽ പലിശയിനത്തിലും സർക്കാർ വൻതുക നൽകേണ്ടിവരും.

X
Top