പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

യൂണിമണിയുടെ വിദേശ വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു

  • സ്റ്റുഡൻ്റ് സ്റ്റാർസ് 2024′ ന് ഔപചാരിക തുടക്കം

കൊച്ചി: പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയും വിദേശ നാണയ വിനിമയ സ്ഥാപനവുമായ യൂണിമണി ഫിനാൻഷ്യൽ സർവീസസിൻ്റെ സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചു. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ ‘യൂണിമണി സ്‌റ്റുഡൻ്റ് സ്‌റ്റാർസ് 2024 സ്കോളർഷിപ്പ്സിനാണ് ഔപചാരികമായ തുടക്കം കുറിച്ചത്. യൂണിമണി ഫിനാൻഷ്യൽ സർവീസസ് ഡയറക്ടറും സിഇഒ യുമായ സിഎ കൃഷ്‌ണൻ ആർ ഉദ്ഘാടനം ചെയ്തു.

ചീഫ് ഫിനാൻഷ്യൽ ഓഫീസർ മനോജ് വി മാത്യു, ചീഫ് പീപ്പിൾ ഓഫീസർ രതീഷ് ആർ, വിദേശ വിനിമയ വിഭാഗം നാഷണൽ ഹെഡ് പ്രകാശ് ഭാസ്‌കർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഒന്നാം സീസണിൽ ജേതാവായ തിരുവനന്തപുരം സ്‌ദേശിനി അശ്വതി രാധികയ്ക്ക് 3 ലക്ഷം രൂപ നൽകി.

വിദേശത്ത് പഠിക്കാനാഗ്രഹിക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കു സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയുടെ ആദ്യ സീസൺ യൂണിമണി 2023 ജനുവരിയിലാണ് തുടങ്ങിയത്. രണ്ടാം സീസണിന്റെ രജിസ്ട്രേഷൻ 2024 ജൂലൈ 1 മുതൽ 2025 മാർച്ച് 31 വരെയാണ്.

സ്കോളർഷിപ്പ് അവാർഡിനായി അർഹതയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച വിദ്യാർത്ഥിയ്ക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 2 ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് 1 ലക്ഷം രൂപയുമാണ് ലഭിക്കുക. നറുക്കെടുപ്പിലൂടെ പാദവാർഷിക സമ്മാനമായി ലാപ്ടോപും പ്രതിമാസം ട്രോളി ബാഗും നൽകുന്ന പദ്ധതി ഈ വർഷം ജൂലൈയിൽ തുടങ്ങും.

ആദ്യ സീസൺ സ്കോളർഷിപ്പ് പദ്ധതിയിൽ 25,000ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. ഇത്തവണ 50,000 ത്തിൽ പരം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒന്നാം സമ്മാനം 5 ലക്ഷം രൂപയായി ഉയർത്തിയതെന്ന് യൂണിമണി ഡയറക്ടറും സിഇഒയുമായ സിഎ കൃഷ്‌ണൻ ആർ പറഞ്ഞു.

സ്കോളർഷിപ്പിന് അർഹത നേടുന്നതിനായി 12-ാം ക്ലാസ്, ഡിപ്ലോമ, സ്‌കൂൾ, കോളേജ് ബിരുദ, സിബിഎസ്ഇ, ഐസിഎസ്‌ഇ, യുജിസി, സ്‌റ്റേറ്റ്, സെൻട്രൽ സിലബസിലുള്ള വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദേശ സ്ഥാപനത്തിൽ നിന്ന് പഠനത്തിന് ഓഫർ ലെറ്റർ ലഭിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാന മാർക്കു വേണം.

യൂണിമണി ശാഖകളിലോ remitforex.com വെബ്സൈറ്റിലോ മാധ്യമ പരസ്യങ്ങളിലെ ക്യൂആർ കോഡ് സ്‌കാൻ ചെയ്യ്തോ സോഷ്യൽ മീഡിയ ലിങ്ക് മുഖേനയോ അപേക്ഷ നൽകാം.

X
Top