റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിങ് ‘ബിബിബി’ ആയി നിലനർത്തി ഫിച്ച് റേറ്റിങ്സ്പ്രീമിയം ഭവന പദ്ധതികൾ കൂടി, വിൽപ്പന കുറഞ്ഞു; ചെലവ് കുറഞ്ഞ പദ്ധതികളിൽ ഡിമാൻഡ്ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചവിലക്കയറ്റത്തോത് 4.45 ശതമാനമായി ഉയർന്നു; 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ

ഊബർ ബൈക്ക് ഇനി 100ലേറെ നഗരങ്ങളിൽ; ചെറുപട്ടണങ്ങളിൽ സേവനം വിപുലീകരിക്കാൻ കമ്പനി

ബറിന്റെ 2 വീലർ സർവീസുകൾ 100ൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ടയർ II, ടയർ III നഗരങ്ങളിലെ സാന്നിധ്യം ശക്തമാക്കാനും കൂടുതൽ ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുകയാണ് കമ്പനി. ഇതോടെ കമ്പനിയുടെ സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 220-ൽ അധികമാകും.

18 സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും സേവനം വ്യാപിപ്പിക്കുന്ന കമ്പനി ചെറിയ നഗരങ്ങളിൽ ഇരുചക്രവാഹന സേവനങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ ആസൂത്രണം ചെയ്യുന്നുണ്ട്.

ടയർ II, ടയർ III നഗരങ്ങളിലെ വിദ്യാർത്ഥികൾ, സ്ഥിരം യാത്രക്കാർ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ വിപുലീകരണം. ഇടുങ്ങിയ റോഡുകളും അവിടുത്തെ ഗതാഗതക്കുരുക്കും മറികടക്കാൻ ബൈക്ക് സർവീസ് സഹായകമാകും എന്ന് കമ്പനി കണക്ക് കൂട്ടുന്നു.

നഗരങ്ങളുടെ വലിപ്പവും ഘടനയും കണക്കിലെടുക്കുമ്പോൾ ബൈക്ക് സേവനങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനമാണ് ഇവിടെ കൂടുതൽ അനുയോജ്യമെന്ന് ഊബർ ഇന്ത്യ & സൗത്ത് ഏഷ്യ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടർ റിഷാന്ത് ഘോഷ് പറഞ്ഞു.

ഇടുങ്ങിയ റോഡുകളും രൂക്ഷമായ ഗതാഗതക്കുരുക്കും നിലനിൽക്കുന്ന സാഹചര്യത്തിലും യാത്രാദൂരം താരതമ്യേന കുറവായതിനാൽ, ഈ നഗരങ്ങളിൽ സേവനം ആരംഭിക്കുമ്പോൾ ബൈക്ക് സേവനങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നഗരങ്ങളിൽ തുടക്കത്തിൽ ബൈക്ക് സർവീസ് മാത്രമായിരിക്കും നൽകുക എങ്കിലും, ഭാവിയിൽ ആവശ്യക്കാരുടെ എണ്ണം പരിഗണിച്ച് ഓട്ടോ, കാർ സർവീസുകളും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കാൻ കമ്പനി ഉദ്ദേശിക്കുന്നുണ്ട്.

കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ബൈക്ക് ടാക്സി നിയമങ്ങളുമായി ബന്ധപ്പെട്ട് ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, അതത് സംസ്ഥാനങ്ങളിലെ നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

X
Top