ബാങ്ക് ഓഫ് ഇന്ത്യ ക്യുഐപി വഴി 4,500 കോടി രൂപ സമാഹരിച്ചുഇന്ത്യയുടെ ജിഡിപി വളർച്ച കഴിഞ്ഞ 10 വർഷത്തെ പരിവർത്തന പരിഷ്കാരങ്ങളുടെ പ്രതിഫലനമെന്ന് പ്രധാനമന്ത്രി മോദിനാല് മാസങ്ങൾക്ക് ശേഷം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 600 ബില്യൺ ഡോളർ കടന്നു2047ഓടെ ഇന്ത്യ 30 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പിയൂഷ് ഗോയൽ2.5 ദശലക്ഷം ടൺ എഫ്‌സിഐ ഗോതമ്പ് അധികമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് ഭക്ഷ്യ സെക്രട്ടറി

ഹ്രസ്വകാല മുന്നേറ്റത്തിന് സാധ്യത

കൊച്ചി: ഡിസംബര്‍ 20 ന് വിപണി മിതമായ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 104 പോയിന്റ് താഴ്ന്ന് 61702 ലെവലിലും നിഫ്റ്റി50 35 പോയിന്റ് താഴ്ന്ന് 18,385 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ ദീര്‍ഘ ലോവര്‍ സ്‌റ്റോക്കോടുകൂടിയ ചെറിയ ബുള്ളിഷ് കാന്‍ഡില്‍ പ്രതിദിന ചാര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടു.

ഹ്രസ്വകാലത്തില്‍ ഉയര്‍ച്ച പ്രതീക്ഷിക്കാമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി വിലയിരുത്തുന്നു. 18450-18500 ആയിരിക്കും റെസിസ്റ്റന്‍സ്. 18202 ല്‍ പിന്തുണ ലഭ്യമാകും.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള റെസിസ്റ്റന്‍സ്,സപ്പോര്‍ട്ട് ലെവലുകള്‍

നിഫ്റ്റി50
റെസിസ്റ്റന്‍സ്:18,254,-18,206 & 18,129
സപ്പോര്‍ട്ട്:18,408 -18,456 – 18,533.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43,067- 42,956 -42,776
റെസിസ്റ്റന്‍സ്: 43,427 -43,538 & 43,718

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എച്ച്ഡിഎഫ്‌സി
ടോറന്റ് ഫാര്‍മ
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഡാബര്‍
എസ്ബിഐ ലൈഫ്
സിപ്ല
ആക്‌സിസ് ബാങ്ക്
എച്ച്ഡിഎഫ്‌സി ലൈഫ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
മാരുതി

പ്രധാന ബള്‍ക്ക് ഡീലുകള്‍
ന്യൂഡല്‍ഹി ടെലിവിഷന്‍: എല്‍ടിഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 4.08 ലക്ഷം ഓഹരികള്‍ 362.14 രൂപ നിരക്കില്‍ വില്‍പന നടത്തി.

സുദര്‍ശന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ്: ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബലിന്റെ അക്കൗണ്ടില്‍ നോര്‍ജെസ് ബാങ്ക് കെമിക്കല്‍ കമ്പനിയിലെ 7.03 ലക്ഷം ഓഹരികള്‍ ശരാശരി 377.01 രൂപ നിരക്കില്‍ വിറ്റു.

ഹെഡ്‌സ്അപ്പ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ്: മാരുതിനന്ദന്‍ കാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ് 253326 ഓഹരികള്‍ 18.61 രൂപ നിരക്കില്‍ വാങ്ങി.

പ്രോസോണ്‍ ഇന്ദുപ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്: ദീപ് ഗുപ്ത ഫാമിലി ട്രസ്റ്റ് 835818 ഓഹരികള്‍ 33.49 രൂപ നിരക്കില്‍ വില്‍പന നടത്തി.

തിരുപ്പതി ഫോര്‍ജ് ലിമിറ്റഡ്: എയ്ജിസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 500000 ഓഹരികള്‍ 22 രൂപ നിരക്കില്‍ വാങ്ങി.

X
Top