രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

തിരുത്തല്‍ വരുത്തുന്ന വിപണി തിരിച്ചുകയറും-വിദഗ്ധര്‍

ന്യൂഡല്‍ഹി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 34 പോയിന്റ് താഴ്ന്ന് 62,835 ലെവലിലും നിഫ്റ്റി50 5 പോയിന്റുയര്‍ന്ന് 18,701 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഡോജി കാന്‍ഡില്‍ രൂപപ്പെട്ടു.

അനിശ്ചിതാവസ്ഥയെയാണ് പാറ്റേണ്‍ കുറിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ റിസര്‍ച്ച് നാഗരാജ് ഷെട്ടി പറയുന്നു. ചെറിയ തിരുത്തല്‍ കൂടി വരുത്തി, നിഫ്റ്റി വീണ്ടെടുപ്പ് നടത്തും. 18550-18600 ലെവലിലായിരിക്കും ഇത് സംഭവിക്കുക.

പിവറ്റ് ചാര്‍ട്ട്പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 18621-18589-18536
റെസിസ്റ്റന്‍സ്:18726-18758-18811

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 43082-42991-42,843
റെസിസ്റ്റന്‍സ്:43,378-43,469-43617.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ബാങ്ക്
ടിവിഎസ് മോട്ടോര്‍
സണ്‍ ഫാര്‍മ
എസ്ബിഐ കാര്‍ഡ്
കോള്‍ഗേറ്റ് പാമോലീവ്
ബയോകോണ്‍
ഗെയ്ല്‍
ഇപ്കാലാബ്
ഡാബര്‍
എച്ച്ഡിഎഫ്‌സി എഎംസി

പ്രധാന ഇടപാടുകള്‍
റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയര്‍: യുകെയിലെ ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പിഎല്‍സി, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ മുഴുവന്‍ ഓഹരികളും വിറ്റ് റെയിന്‍ബോ ചില്‍ഡ്രന്‍സ് മെഡികെയറില്‍ നിന്ന് പുറത്തുകടന്നു. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് പിഎല്‍സിയുടെ ഉടമസ്ഥതയിലുള്ള സിഡിസി ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ്, ഷെയറൊന്നിന് ശരാശരി 735 രൂപ നിരക്കില്‍ 50.33 ലക്ഷം ഓഹരികള്‍ വില്‍ക്കുകയായിരുന്നു. മറ്റൊരു ഇടപാടില്‍ സിഡിസി ഗ്രൂപ്പ് പിഎല്‍സി 96.32 ലക്ഷം ഓഹരികള്‍ ശരാശരി രൂപ നിരക്കില്‍ ഓഫ്ലോഡ് ചെയ്തു. ഓഹരിക്ക് 735.55 രൂപ നിരക്കില്‍. ഇരു ഇടപാടിന്റെയും മൂല്യം 1,078.48 കോടി രൂപ. സിംഗപ്പൂര്‍ സര്‍ക്കാര്‍ 735 രൂപ നിരക്കില്‍ 21.1 ലക്ഷം ഓഹരികള്‍ വാങ്ങി. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് അതേ വിലയ്ക്ക് കമ്പനിയിലെ 17.7 ലക്ഷം ഓഹരികള്‍ വാങ്ങി.സ്റ്റിച്ചിംഗ് ഡെപ്പോസിറ്ററി എപിജി എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഇക്വിറ്റി പൂള്‍ അതേ നിരക്കില്‍ കമ്പനിയിലെ 22.56 ലക്ഷം ഓഹരികള്‍ സ്വന്തമാക്കി. അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി ഷെയറൊന്നിന് ശരാശരി 741.25 രൂപ നിരക്കില്‍ 9 ലക്ഷം ഓഹരികള്‍ വാങ്ങി. ഇന്ത്യ അക്കോണ്‍ ഐസിഎവി – അശോക ഇന്ത്യ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 7.22 ലക്ഷം ഓഹരികള്‍ ശരാശരി 735 രൂപ നിരക്കില്‍ വാങ്ങി.

ടിവിഎസ് മോട്ടോര്‍ കമ്പനി: പ്രമോട്ടര്‍ ശ്രീനിവാസന്‍ ട്രസ്റ്റ് ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി 262.1 കോടി രൂപയുടെ മുഴുവന്‍ ഓഹരികളും ഓഫ്ലോഡ് ചെയ്തു. ഒരു ഓഹരിക്ക് ശരാശരി 1,020 രൂപ നിരക്കില്‍ 25.69 ലക്ഷം ഓഹരികള്‍ വിറ്റു.

ഗോഫാഷന്‍ ഇന്ത്യ: കാനറ റോബെകോ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട്കാനറ റൊബേകോ സ്‌മോള്‍ക്യാപ് ഫണ്ട് 3.2 ലക്ഷം ഓഹരികള്‍ വാങ്ങി. 1140 രൂപ നിരക്കിലാണ് ഇടപാട്. മൊത്തം തുക 36.48 കോടി.സെക്വോയ ക്യാപിറ്റല്‍ ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് IV 20 ലക്ഷം ഓഹരികള്‍ ശരാശരി 1,140.14 രൂപ നിരക്കില്‍ വിറ്റു. 228.02 കോടി രൂപയുടെ ഇടപാട്.

ഗുജറാത്ത് ഫ്‌ലൂറോകെം: പ്രമോട്ടര്‍ സ്ഥാപനമായ ഐനോക്സ,18 ലക്ഷം ഓഹരികള്‍ ശരാശരി 3,275.44 രൂപയ്ക്ക് വിറ്റു. 589.58 കോടി രൂപ ഇടപാട്.

ഹിന്‍ഡ്വെയര്‍ ഹോം ഇന്നൊവേഷന്‍: പ്രമുഖ നിക്ഷേപകനായ പൊറിഞ്ചു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഇന്റലിജന്‍സ് ഇന്ത്യ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകള്‍ വഴി കമ്പനിയിലെ 6.5 ലക്ഷം ഓഹരികള്‍ (0.9% ഓഹരി) ഒരു ഷെയറൊന്നിന് ശരാശരി 380.22 രൂപ നിരക്കില്‍ വിറ്റു. 2022 സെപ്തംബര്‍ വരെ ഇക്വിറ്റി ഇന്റലിജന്‍സിന് കമ്പനിയില്‍ 1.05% ഓഹരിയുണ്ട്. എന്നിരുന്നാലും, എഎല്‍ മെഹ്വാര്‍ കൊമേഴ്സ്യല്‍ ഇന്‍വെസ്റ്റ്മെന്റ് എല്‍എല്‍സി കമ്പനിയുടെ 7.72 ലക്ഷം ഓഹരികള്‍് ശരാശരി 380 രൂപ നിരക്കില്‍ വാങ്ങി.

കരൂര്‍ വൈശ്യ ബാങ്ക്: മെറിഡിയന്‍ ചെം ബോണ്ട് 48.06 ലക്ഷം ഓഹരികള്‍ (0.6% ഓഹരി) വില്‍പന നടത്തി. ഇടപാട് ശരാശരി 96.11 രൂപ നിരക്കില്‍.

X
Top