ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപണിയില്‍ നേരിയ പുള്‍ബാക്ക് റാലിയ്ക്ക് സാധ്യതയെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്‍ പ്രതിമാസ കരാറുകള്‍ കാലഹരണപ്പെടുന്നതിന് മുന്നോടിയായി, സെപ്റ്റംബര്‍ 28 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഏകദേശം ഒരു ശതമാനം താഴ്ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 509 പോയിന്റ് ഇടിഞ്ഞ് 56,598ലും നിഫ്റ്റി 149 പോയിന്റ് ഇടിഞ്ഞ് 16,859ലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ഡോജി കാന്‍ഡില്‍ വിപണി അനിശ്ചിതത്വത്തെയാണ് കുറിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

നിഫ്റ്റി ഇപ്പോള്‍ 16,800 ലെവലിന്റെ നിര്‍ണായക പിന്തുണയിലാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ, അടുത്ത 1-2 സെഷനുകളില്‍ ചെറിയ പുള്‍ബാക്ക് റാലിക്ക് സാധ്യതയുണ്ട്. 16,800-16,750 ലെവലില്‍ നിന്നായിരിക്കും ചലനങ്ങള്‍.

17,000 ലെവലില്‍ സൂചിക പ്രതിരോധം തീര്‍ക്കും.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 16,773- 16,688
റെസിസ്റ്റന്‍സ്: 16,991-17,123

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 37,468-37,176
റെസിസ്റ്റന്‍സ്: 38,210 – 38,661

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
പിഡ്‌ലൈറ്റ്
പിഐ ഇന്‍ഡസ്ട്രീസ്
ആക്‌സിസ് ബാങ്ക്
ആര്‍ഇസി
എച്ച്‌സിഎല്‍
എല്‍ടി
ഇന്‍ഫോസിസ്
സിജിന്‍
എബിബി
ടിസിഎസ്

പ്രധാന ഇടപാടുകള്‍
അഗര്‍വാള്‍ ഇന്‍ഡസ്ട്രിയല്‍ കോര്‍പറേഷന്‍: ആശിഷ് കച്ചോലിയ കമ്പനിയിലെ 2 ലക്ഷം എണ്ണം അഥവാ 1.98 ശതമാനം ഓഹരി പങ്കാളിത്തം സ്വന്തമാക്കി. 569.89 രൂപയ്ക്കായിരുന്നു ഇടപാട്.

കാന്‍ ഫിന്‍ ഹോംസ്: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 10 ലക്ഷം എണ്ണം അല്ലെങ്കില്‍ കമ്പനിയിലെ 0.75 ശതമാനം ഓഹരികള്‍ ശരാശരി 469.62 രൂപ നിരക്കില്‍ വിറ്റു. 2022 ജൂണ്‍ വരെ പിജിഐഎമ്മിന് കമ്പനിയില്‍ 2.47 ശതമാനം ഓഹരിയുണ്ട്.

X
Top