10 വര്‍ഷ ബോണ്ട് ആദായം മൂന്ന് മാസത്തെ ഉയര്‍ന്ന നിലയില്‍സേവന മേഖല വികാസം ആറ് മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയിലേയ്ക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിൽ റഷ്യ രണ്ടാമതെത്തിആഗോള സൂചികയില്‍ ഇടം നേടാനാകാതെ ഇന്ത്യന്‍ ബോണ്ടുകള്‍രാജ്യത്തിനുള്ളത് മതിയായ വിദേശ നാണ്യ കരുതല്‍ ശേഖരം – വിദഗ്ധര്‍

വിപണി സാധ്യതകള്‍

മുംബൈ: ആഗസ്റ്റ് 30 ന് ഒരാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്ത ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കഴിഞ്ഞ ദിവസത്തെ നഷ്ടം ഇല്ലാതാക്കി. സെന്‍സെക്‌സ് 1,564 പോയിന്റ് അഥവാ 2.7 ശതമാനം ഉയര്‍ന്ന് 59,537 ലെവലിലും നിഫ്റ്റി 446 പോയിന്റ് ഉയര്‍ന്ന് അഥവാ 2.8 ശതമാനം ഉയര്‍ന്ന് 17,759 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെട്ടു.

നിഫ്റ്റി അതിന്റെ 20ദിവസ എസ്എംഎ (സിംപിള്‍ മൂവിംഗ് ആവറേജ്- 17,579) ന് മുകളില്‍ നില്‍ക്കുന്നു. അതേസമയം പ്രതിവാര ഉയരം നേടാനും സൂചികയ്ക്കായി. ആര്‍എസ്‌ഐ (റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ്) ഉയര്‍ന്നതും പോസിറ്റീവ് മൊമന്റം സൂചിപ്പിക്കുന്നു.

ചാര്‍ട്ട് പാറ്റേണും ഇന്‍ഡിക്കേറ്റര്‍ സജ്ജീകരണവും സൂചിപ്പിക്കുന്നത് വരും ദിവസങ്ങളില്‍ നിഫ്റ്റി 17,992 ലേക്കും പിന്നീട് 18,114 ലേയ്ക്കും നീങ്ങുമെന്നാണ്, ജിഇപിഎല്‍ കാപിറ്റലിലെ വിദ്‌ന്യാന്‍ സാവന്ത് പറഞ്ഞു. അതേസമയം 17,409 ലെവലിന് താഴെയാണെങ്കില്‍ കയറ്റം നിഷേധിക്കപ്പെടും.

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,515 -17,270
റെസിസ്റ്റന്‍സ്: 17,891 – 18,022

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്:
38,804 – 38,071
റെസിസ്റ്റന്‍സ്: 39,938 – 40,339

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഒഎഫ്എസ്എസ്
ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
സീമന്‍സ്
ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
എയു ബാങ്ക്
നെസ്ലെ ഇന്ത്യ
പിഎഫ്‌സി
കമ്മിന്‍സ്ഇന്ത്യ
ആര്‍ഇസി ലിമിറ്റഡ്
സണ്‍ ഫാര്‍മ

പ്രധാന ഇടപാടുകള്‍
ബെസ്റ്റ് അഗ്രോലൈഫ്:
കമ്പനിയിലെ 3.18 ലക്ഷം ഓഹരികള്‍, നിക്ഷേപകന്‍ ആശിഷ് കച്ചോലിയ വാങ്ങി. 940.88 രൂപ നിരക്കിലാണ് ഇടപാട്.

അഗ്നി ഗ്രീന്‍ പവര്‍ ലിമിറ്റഡിലെ 130000 ഓഹരികള്‍ യുഗ് സ്‌റ്റോക്ക്‌സ് ആന്റ് കമ്മോഡിറ്റീസ് ലിമിറ്റഡ് 31.61 നിരക്കില്‍ വാങ്ങി.

ഇന്റഗ്ര എസന്‍ഷ്യ ലിമിറ്റഡിലെ 2000000 ഓഹരികള്‍ മള്‍ട്ടിപ്ലയര്‍ ഷെയര്‍ ആന്റ് സ്റ്റോക്ക് അഡ് വൈസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 6.95 രൂപ നിരക്കില്‍ വാങ്ങി.

സില്‌ഗോ റീട്ടെയ്ല്‍ ലിമിറ്റഡിലെ 73000 ഓഹരികള്‍ ഗൗരവ് ചോഡ്രിയ വില്‍പന നടത്തി. ഓഹരിയൊന്നിന് 25.18 രൂപ നിരക്കിലാണ് ഇടപാട്.

X
Top