കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമെന്ന് വിലയിരുത്തല്‍

കൊച്ചി: മാര്‍ച്ച് 10 ന് 1 ശതമാനത്തോളം നഷ്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 671 പോയിന്റ് താഴ്ന്ന് 59135 ലെവലിലും നിഫ്റ്റി 177 പോയിന്റ് താഴ്ന്ന് 17413 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഹ്രസ്വകാലത്തില്‍ ട്രെന്‍ഡ്‌ ദുര്‍ബലമായി തുടരുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ്, നാഗരാജ് ഷെട്ടി വിലയിരുത്തി.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,348- 17,318 – 17,269.
റെസിസ്റ്റന്‍സ്: 17,445-17,475-17,523.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 40,365-40,248 -40,058.
റെസിസ്റ്റന്‍സ്: 40,745-40,863-41,053.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
സിറ്റി യൂണിയന്‍ ബാങ്ക്
ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ്
ഇപ്ക ലാബ്
സണ്‍ ഫാര്‍മ
ഇന്‍ഫോസിസ്
ഇന്‍ഫോസിസ്
പവര്‍ഗ്രിഡ്
ആസ്ട്രല്‍
കണ്ടെയ്‌നര്‍ കോര്‍പറേഷന്‍
ഡോ.റെഡ്ഡീസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

പ്രധാന ബള്‍ക്ക് ഡീലുകള്‍
ബോധി ട്രീ മള്‍ട്ടിമീഡിയ ലിമിറ്റഡ്: നിരജ് രജനികാന്ത് ഷാ 125000 ഓഹരികള്‍ 171 രൂപ നിരക്കില്‍ വാങ്ങി. പ്രശാന്ത് നരീന്ദര്‍ലാല്‍ ചദ 160000 ഓഹരികള്‍ 171.15 രൂപ നിരക്കില്‍ വില്‍പന നടത്തി.

മാര്‍ഷാല്‍ മഷീന്‍ ലിമിറ്റഡ്: ഗൗരവ് സരൂപ് 150000 ഓഹരികള്‍ 46.1 രൂപ നിരക്കില്‍ വില്‍പന നടത്തി.

എസ്പി അപ്പാരല്‍സ് ലിമിറ്റഡ്: എന്‍വി ഇന്‍വെസ്റ്റ്‌മെന്റ്‌സ് 160000 ഓഹരികള്‍ 341.98 രൂപ നിരക്കില്‍ വാങ്ങി. കേശവ പിള്ളൈ അണ്ണാമലൈ 198000 ഓഹരികള്‍ 342 രൂപ നിരക്കില്‍ വില്‍പന നടത്തി.

ശ്രീരാം പ്രോട്ടീന്‍സ് ലിമിറ്റഡ്: ലളിത്കുമാര്‍ ചന്ദുലാല്‍ വസോയ 225000 ഓഹരികള്‍ 57 രൂപ നിരക്കില്‍ വില്‍പന നടത്തി.

ടെമ്പോ ഗ്ലോബല്‍ ഇന്ത്യ ലിമിറ്റഡ്: ഗൗരംഗ് ജിതേന്ദ്ര പരേഖ് 60842 ഓഹരികള്‍ 162.98 രൂപ നിരക്കില്‍ വില്‍പന നടത്തി.

വിയാസ് ടയേഴ്‌സ്: അജിത്കുമാര്‍ നാരയണ്‍ഭായി പട്ടേല്‍ 100000 ഓഹരികള്‍ 57.5 രൂപ നിരക്കില്‍ വാങ്ങി. ചിരാഗ്കുമാര്‍ ദിനേഷ്ബായി പട്ടേല്‍ 82000 ഓഹരികള്‍ 57.15 രൂപ നിരക്കില്‍ വാങ്ങി. അജിത് കുമാര്‍ നായണ്‍ബായി പട്ടേല്‍ 100000 ഓഹരികള്‍ 57.3 രൂപ നിക്കില്‍ വാങ്ങി. പട്ടേല്‍ ചിരാഗ് കുമാര്‍ 76000 ഓഹരികള്‍ 57.21 രൂപ നിരക്കില്‍ വാങ്ങി. ഗൗരവ് ചന്ദ്രകാന്ത് ബായി രുപരേലിയ 64000 ഓഹരികള്‍ 57.29 നിരക്കില്‍ വാങ്ങി. ഗോയങ്ക ബിസിനസ് ആന്റ് ഫിനാന്‍സ് ലിമിറ്റഡ് 216000 ഓഹരികള്‍ 57.36 രൂപ നിരക്കില്‍ വില്‍പന നടത്തി. കൊമാലയ് ഇന്‍വസ്‌ട്രേഡ് 146000 ഓഹരികള്‍ 57.51 രൂപ നിരക്കില്‍ വില്‍പന നടത്തി. വിരാല്‍ മലയ് ബായ് ബൗ 170000 ഓഹരികള്‍ 57.67 രൂപ നിരക്കില്‍ വില്‍പന നടത്തി. മലയ് രോഹിത് കുമാര്‍ ബൗ 68000 ഓഹരികള്‍ 57.3 രൂപ നിരക്കില്‍ വില്‍പന നടത്തി.

വിഎല്‍എസ് ഫിനാന്‍സ്: 223025 ഓഹരികള്‍ 176.61 രൂപ നിരക്കില്‍ വാങ്ങി.

X
Top