കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: അഞ്ച് ദിവസത്തെ നഷ്ടത്തിന് ശേഷം മാര്‍ച്ച് 16 ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേരിയ തോതില്‍ ഉയര്ന്നു. സെന്‍സെക്‌സ് 79 പോയിന്റ് നേട്ടത്തില്‍ 57635 ലെവലിലും നിഫ്റ്റി50 13.4 പോയിന്റ് നേട്ടത്തില്‍ 16986 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ദീര്‍ഘ സ്റ്റിക്കോട് കൂടിയ ഡോജി പാറ്റേണ്‍, ബെയറുകളും ബുള്ളുകളും തമ്മിലുള്ള വടംവലി കാണിക്കുന്നു.

ഹ്രസ്വകാലത്തില്‍ നിഫ്റ്റി 17520 ലക്ഷ്യം വച്ചേക്കാം, എല്‍കെപി സെക്യൂരിറ്റീസ്, സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, രൂപക് ദേ പറയുന്നു. 16950 ലെവലിലായിരിക്കും പിന്തുണ.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 16,885-16,835 -16,754.
റെസിസ്റ്റന്‍സ്: 17,047,-17,097 – 17,178.

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 38,749,- 38,568-38,274.
റെസിസ്റ്റന്‍സ്: 39,336-39,517-39,811.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐടിസി
മാരിക്കോ
ഭാരതി എയര്‍ടെല്‍
ഹീറോ മോട്ടോകോര്‍പ്
അള്‍ട്രാസിമന്റ്
പവര്‍ഗ്രിഡ്
എച്ച്ഡിഎഫ്‌സി
മതര്‍സണ്‍
നൗക്കരി
ടിസിഎസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍: കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്മെന്റ് 4.43 കോടി ഇക്വിറ്റി ഷെയറുകളും സൊസൈറ്റ് ജനറല്‍ 5.28 കോടി ഓഹരികളും ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടുകളിലൂടെ ശരാശരി 70.05 രൂപ നിരക്കില്‍ വാങ്ങി. പ്രൊമോട്ടറായ സുമിറ്റോമോ വയറിംഗ് സിസ്റ്റംസ് കമ്പനിയുടെ 23 കോടി ഓഹരികള്‍ വിറ്റഴിച്ചു.ശരാശരി 70.1 രൂപ നിരക്കില്‍. മൊത്തം ഇടപാട് 1,612.3 കോടി രൂപ.

X
Top