ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് വിലയിരുത്തല്‍

കൊച്ചി: ബുള്ളുകളും ബെയറുകളും തമ്മിലുള്ള പോരാട്ടം തുടര്‍ന്ന നവംബര്‍ 17 ന് ബെയറുകള്‍ നേരിയ മുന്‍തൂക്കം നേടി. സെന്‍സെക്‌സ് 230 പോയിന്റ് താഴ്ന്ന് 61751 ലെവലിലും നിഫ്റ്റി 66 പോയിന്റ് താഴ്ന്ന് 18,344 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ഡോജി മാതൃകയിലുള്ള പാറ്റേണ്‍ രൂപപ്പെട്ടു.

ഹയര്‍ ടോപ്പ് ഹയര്‍ ബോട്ടം പോസിറ്റീവ് ചാര്‍ട്ട് പാറ്റേണ്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി നിരീക്ഷിക്കുന്നു. ഹ്രസ്വകാലത്തില്‍ വിപണി ഉയര്‍ച്ച കൈവരിക്കും. അതേസമയം താഴെ 18250 ലായിരിക്കും നിഫ്റ്റി പിന്തുണ തേടുക.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 18,318-18,293 & 18,253
റെസിസ്റ്റന്‍സ്: 18,398 – 18,423 – 18,463.

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 42,385,-42,324 – 42,226
റെസിസ്റ്റന്‍സ്: 42,580- 42,641 & 42,739

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
മാരിക്കോ
എസ്ബിഐ കാര്‍ഡ്
ഐസിഐസിഐ ബാങ്ക്
എസ്ബിഐ ലൈഫ്
എന്‍ടിപിസി
എച്ച്‌സിഎല്‍ ടെക്
ബാറ്റ ഇന്ത്യ
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍സ്
എച്ച്ഡിഎഫ്‌സി
ബജാജ് ഓട്ടോ

വണ്‍ 97 കമ്യൂണിക്കേഷന്‍സ്: ബോഫ സെക്യൂരിറ്റീസ് യൂറോപ്പ് എസ്എ പേടിഎം ഓപ്പറേറ്റര്‍മാരില്‍ നിന്ന് 50.26 ലക്ഷം ഓഹരികളും മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ സിംഗപ്പൂര്‍ പിടിഇ 60.03 ലക്ഷം ഓഹരികളും സോസൈറ്റ് ജെനെറല്‍ 70.85 ലക്ഷം ഓഹരികളും സ്വന്തമാക്കി. ഓപ്പണ് മാര്ക്കറ്റ് ഇടപാടുകളിലൂടെ 1,005 കോടി രൂപയുടെ പേടിഎം ഓഹരികളാണ് ഇവര് വാങ്ങിയത്. എസ്വിഎഫ് ഇന്ത്യ ഹോള്‍ഡിംഗ്‌സ് (കേയ്മാന്‍) പേടിഎമ്മിലെ 2.93 കോടി ഓഹരികള്‍ ശരാശരി 555.67 രൂപ നിരക്കില്‍ വിറ്റു, ഇത് 1,630.89 കോടി രൂപ വിലമതിക്കുന്നു. 2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് പേടിഎമ്മില്‍ 11.32 കോടി ഓഹരികള്‍ അഥവാ 17.45 ശതമാനം ഓഹരികളാണ് എസ്വിഎഫിനുള്ളത്.

എഫ്എസ്എന്‍ ഇകൊമേഴ്‌സ് വെഞ്ച്വേഴ്‌സ്: കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് നൈക്കാ ബ്രാന്‍ഡ് ഓപ്പറേറ്ററില്‍ 1.7 കോടി ഇക്വിറ്റി ഓഹരികള്‍ ശരാശരി 175.25 രൂപ നിരക്കില്‍ സ്വന്തമാക്കി.ഇത് 299 കോടി രൂപ വിലമതിക്കുന്നു. നിക്ഷേപകന്‍ മാലാ ഗോപാല്‍ ഗവോങ്കാര്‍ 1009 കോടി വില വരുന്ന ഓഹരികള്‍ വില്‍പന നടത്തി. 5.75 കോടി ഓഹരികള്‍ 175.48 രൂപ നിരക്കില്‍ വില്‍പന നടത്തുകയായിരുന്നു.

അല്‍സ്‌റ്റോണ്‍ ടെക്‌സ്‌റ്റൈല്‍സ് (ഇന്ത്യ): പശ്ചിം ഫിനാന്‍സ് ആന്‍ഡ് ചിട്ടി ഫണ്ട് 1.15 ലക്ഷം ഓഹരികള്‍ ശരാശരി 286.15 രൂപ നിരക്കില്‍ വിറ്റു. വിക്ടറി സോഫ്‌റ്റ്വെയര്‍ 85,000 ഓഹരികള്‍ 286.1 രൂപ നിരക്കില്‍ വിറ്റു. അതേസമയം, ഇക്വിറ്റി ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഡിസംബര് 14 കമ്പനി നിശ്ചയിച്ചിട്ടുണ്ട്. ഓരോ ഷെയറും 1 രൂപ വീതം നാമമാത്ര മൂല്യമുള്ള 10 ഷെയറുകളായി വിഭജിക്കാനാണ് പദ്ധതി.

X
Top