ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപണി സാധ്യതകള്‍

ന്യൂഡല്‍ഹി: നിര്‍ണ്ണായക പ്രതിദിന നേട്ടത്തിന് ശേഷം സെപ്തംബര്‍ 1 ന് വിപണി 1 ശതമാനം നഷ്ടപ്പെടുത്തി. ആഗോള വിപണികളുടെ തകര്‍ച്ച ഇവിടെയും പ്രതിഫലിക്കുകയായിരുന്നു. സ്വകാര്യ ബാങ്കുകള്‍, സാമ്പത്തിക സേവനങ്ങള്‍, ഐടി, ലോഹം, ഫാര്‍മ, എഫ്എംസിജി, എണ്ണ-വാതകം എന്നിവയാണ് വില്‍പനസമ്മര്‍ദ്ദത്തിലായത്.

ബിഎസ്ഇ 770 പോയിന്റ് അഥവാ 1.29 ശതമാനം താഴ്ന്ന് 58,767 ലെവലിലും നിഫ്റ്റി 50 216 പോയിന്റ് അഥവാ 1.2 ശതമാനം കുറഞ്ഞ് 17,543 ലെവലിലും വ്യാപാരം അവസാനിപ്പിച്ചു. വ്യാഴാഴ്ചയിലെ നീണ്ടബുള്‍ കാന്‍ഡിലിന് സമീപമായി പ്രതിദിന ചാര്‍ട്ടില്‍ ചെറിയ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു. ഇത്‌ കണ്‍സോളിഡേഷനെ സൂചിപ്പിക്കുന്നു, എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് നാഗരാജ് ഷെട്ടി പറയുന്നു.

‘സാങ്കേതികമായി, മാര്‍ക്കറ്റ് 17,350-17,750 ലെവലില്‍ ഏകീകരണത്തിലാണ്. വരുന്ന സെഷനുകളില്‍ ചാഞ്ചാട്ടത്തോടെയുള്ള ചലനത്തിന് സാധ്യതയുണ്ട്, 17,350-17,300 സപ്പോര്‍ട്ട് ലെവലില്‍, ഹ്രസ്വകാല ഉയര്‍ച്ച പ്രതീക്ഷിക്കാം. എന്നാല്‍ 17,650 ലെവലില്‍ വിപണി പ്രതിരോധം തീര്‍ക്കും.’

പിവറ്റ് ചാര്‍ട്ടുകള്‍ അനുസരിച്ചുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,442-17,342
റെസിസ്റ്റന്‍സ്: 17,669 -17,796

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 38,847-38,393
റെസിസ്റ്റന്‍സ്: 39,711-40,122

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആര്‍ഇസി
എസ്ബിഐ ലൈഫ്
അംബുജ സിമന്റ്
ഇന്‍ഫോസിസ്
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
പവര്‍ഗ്രിഡ്
എല്‍ടി
വോള്‍ട്ടാസ്
ടെക്ക്‌കെം
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്

പ്രധാന ഇടപാടുകള്‍
ഡോഡ്‌ല ഡയറി: അശോക ഇന്ത്യ ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് പിഎല്‍സി, എന്‍എസ്ഇയില്‍ കമ്പനിയിലെ 5,10,300 ഇക്വിറ്റി ഷെയറുകളും ഇന്ത്യ എക്കോണ്‍,ബിഎസ്ഇയില്‍ 3.22 ലക്ഷം ഇക്വിറ്റി ഓഹരികളും ശരാശരി 509 രൂപ നിരക്കില്‍ സ്വന്തമാക്കി. പ്ലൂട്ടസ് വെല്‍ത്ത് മാനേജ്‌മെന്റ് എല്‍എല്‍പി 7,92,072 ഓഹരികളും സ്‌റ്റെയിന്‍ബര്‍ഗ് ഇന്ത്യ എമര്‍ജിംഗ് ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട് 14,99,999 ഓഹരികളും ശരാശരി 509 രൂപ നിരക്കില്‍ വാങ്ങി. നിക്ഷേപകന്‍ ടിപിജി ഡോഡ്‌ല ഡയറി ഹോള്‍ഡിംഗ്‌സ് അതേ വിലയില്‍ 40 ലക്ഷം ഇക്വിറ്റി ഓഹരികള്‍ വിറ്റു.

റൂട്ട് മൊബൈല്‍: പ്രമോട്ടര്‍ സുനിത സന്ദീപ് ഗുപ്ത, എന്‍എസ്ഇയില്‍ 6.75 ലക്ഷം ഓഹരികള്‍ 1,432.7 രൂപ നിരക്കിലും ബിഎസ്ഇയില്‍ 6.25 ലക്ഷം ഓഹരികള്‍ ഷെയറൊന്നിന് ശരാശരി 1,431.09 രൂപ നിരക്കിലും ഓഫ്‌ലോഡ് ചെയ്തു.

കൃഷ്ണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്: എമറാള്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ശരാശരി 1,230 രൂപ നിരക്കില്‍ 15.7 ലക്ഷം ഓഹരികള്‍ വാങ്ങി. അതേസമയം ജനറല്‍ അറ്റ്‌ലാന്റിക് സിംഗപ്പൂര്‍ കെഎച്ച് െ്രെപവറ്റ് ലിമിറ്റഡ് അതേ വിലയില്‍ 16.6 ലക്ഷം ഓഹരികള്‍ വിറ്റു.

മഹീന്ദ്ര ലോജിസ്റ്റിക്‌സ്: ഫസ്റ്റ് സെന്റിയര്‍ ഇന്‍വെസ്‌റ്റേഴ്‌സ് ഐസിവിസി സ്റ്റുവര്‍ട്ട് ഇന്‍വെസ്‌റ്റേഴ്‌സ് ഏഷ്യ പസഫിക് സസ്‌റ്റൈനബിലിറ്റി ഫണ്ട് കമ്പനിയിലെ 3,68,238 ഷെയറുകള്‍ ശരാശരി 480.31 രൂപ നിരക്കില്‍ വിറ്റു.

വിജയ ഡയഗ്‌നോസ്റ്റിക് സെന്റര്‍: നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് കമ്പനിയിലെ 17 ലക്ഷം ഓഹരികള്‍ ഷെയറൊന്നിന് ശരാശരി 350 രൂപ നിരക്കില്‍ വാങ്ങി. ഫിഡിലിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫിഡിലിറ്റി ഇന്റര്‍നാഷണല്‍ ഡിസ്‌കവറി ഫണ്ട് 19,52,200 ഷെയറുകള്‍ ഓഫ്‌ലോഡ് ചെയ്തു. ശരാശരി വില 350.19 രൂപ.

X
Top