ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ഹ്രസ്വകാല ട്രെന്‍ഡ് പോസിറ്റീവെന്ന് ജിഇപിഎല്‍ കാപിറ്റലിലെ വിദ്‌ന്യാന്‍ സാവന്ത്

മുംബൈ: എഫ്എംസിജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സ്‌റ്റോക്കുകളുടെ പിന്തുണയോടെ തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം കൊയ്യാന്‍ വിപണിയ്ക്കായി. ബിഎസ്ഇ സെന്‍സെക്‌സ് 96 പോയിന്റ് ഉയര്‍ന്ന് 59,203ലും നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 17,564ലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ പ്രതിദിന ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രൂപപ്പെട്ടു.

വിപണി ഹ്രസ്വ കാലത്തില്‍ പോസിറ്റീവാകുമെന്നതിന്റെ സൂചനയാണിതെന്ന് ജിഇപിഎല്‍ കാപിറ്റലിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് എവിപി വിദ്‌ന്യാന്‍ സാവന്ത് പറയുന്നു. ആര്‍എസ്‌ഐ 55 ലെവലില്‍ മുകളില്‍ നില്‍ക്കുന്നതും ബുള്ളിഷ് മൊമന്റം കാണിക്കുന്നു.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,461-17,422 & 17,360
റെസിസ്റ്റന്‍സ്: 7,585 -17,624 -17,686

നിഫ്റ്റി ബാങ്ക്:
സപ്പോര്‍ട്ട്: 39,915- 39,830 -39,693
റെസിസ്റ്റന്‍സ്: 40,190 – 40,274 & 40,412

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഗോദ്‌റേജ് സിപി
ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ഐഒസി
പെട്രോനെറ്റ്
എസ്ബിഐ ലൈഫ്
പിഐ ഇന്‍ഡസ്ട്രീസ്
ഇന്‍ഡസ് ടവര്‍
മാരിക്കോ
ബാലകൃഷ്ണ ഇന്ത്യ
എച്ച്‌സിഎല്‍ ടെക്

പ്രധാന ഇടപാടുകള്‍
പിടിസി ഇന്ത്യ: വിസ്ഡംട്രീ ഇന്ത്യ എക്‌സ് സ്റ്റേറ്റ് ഓണ്‍ഡ് എന്റര്‍പ്രൈസസ് ഫണ്ട് 1587756 ഓഹരികള്‍ 72.26 രൂപ നിരക്കില്‍ ഓഫ്‌ലോഡ് ചെയ്തു.

കോസ്റ്റല്‍ കോര്‍പറേഷന്‍ ലിമിറ്റ്: ടസ്‌ക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് 10000 ഓഹരികള്‍ 140 രൂപ നിരക്കില്‍ വാങ്ങി.

X
Top