
മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനിടയിലും മികച്ച പ്രകടനമാണ് കഴിഞ്ഞയാഴ്ച വിപണി കാഴ്ചവച്ചത്. 1.4 ശതമാനം ഉയര്‍ന്ന നിഫ്റ്റി 17397 ലും 0.15 ശതമാനം നേട്ടത്തില്‍ സെന്‍സെക്‌സ് 58387.93 ലെവലിലും ക്ലോസ് ചെയ്തു.
പ്രതിവാര വിപണി, ചോര്‍ച്ചയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് ചാര്‍ട്ട് വ്യൂ ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് മസര്‍ മൊഹമ്മദ് പറയുന്നു. അമിത വാങ്ങല്‍ നടന്നതിന്റെ സൂചനയാണിത്. ചില ഓസിലേറ്ററുകള്‍ വില്‍പന സമ്മര്‍ദ്ദത്തിലാണ്.
17348 ല്‍ നിന്നുള്ള കുറവ് നിഫ്റ്റിയെ 17,160 ലേയ്‌ക്കെത്തിക്കുമെന്നും പിന്നീടുള്ള സപ്പോര്‍ട്ട് ലെവലുകള്‍ 17108-16947 ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 17500 ന് മുകളിലെത്തുന്ന പക്ഷം സൂചിക 17800 നോട്ടമിടും.
പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50
സപ്പോര്‍ട്ട്: 17,339- 17,281.
റെസിസ്റ്റന്‍സ്: 17,465 – 17,532.
നിഫ്റ്റി ബാങ്ക്:
നിഫ്റ്റി ബാങ്ക് വെള്ളിയാഴ്ച, 165 പോയിന്റ് ഉയര്‍ന്ന് 37,921 ലെത്തി. ഇന്നത്തെ പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍ ചുവടെ.
സപ്പോര്‍ട്ട്: 37,750- 37,580
റെസിസ്റ്റന്‍സ്: 38,121- 38,321.
നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
എംഎഫ്എസ്എല്‍
ക്രോംപ്റ്റണ്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ഇന്‍ഫോസിസ്
ബജാജ് ഓട്ടോ
റിലയന്‍സ്
ഐസിഐസിഐ ബാങ്ക്
എന്‍എംഡിസി
അംബുജ സിമന്റ്
പ്രധാന ഇടപാടുകള്‍
ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്: കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ്, ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ കമ്പനിയുടെ 50,68,152 ഓഹരികള്‍ സ്വന്തമാക്കി. ഓഹരിയൊന്നിന് 370.5 രൂപ നിരക്കിലാണ് ഇടപാട്. മാത്രമല്ല, ഗിസല്ലോ മാസ്റ്റര്‍ ഫണ്ട് എല്‍പി 32 ലക്ഷം ഓഹരികള്‍ ഇതേ വിലയില്‍ വാങ്ങി. എന്നാല്‍ മാക്രിഷെ ഇന്‍വെസ്റ്റ്‌മെന്റ്‌സ് 2,02,50,000 ഓഹരികള്‍ 370.74 രൂപ നിരക്കില്‍ വില്‍പന നടത്തി.
എന്‍എംഡിസി: ഇന്റഗ്രേറ്റഡ് കോര്‍ സ്ട്രാറ്റജീസ് , 4,10,60,302 ഓഹരികള്‍ 110.88 രൂപ നിരക്കില്‍ വാങ്ങി. റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് കമ്പനിയിലെ 7,46,81,276 ഓഹരികള്‍ 110.81 രൂപ നിരക്കില്‍ വില്‍പന നടത്തി.
തിങ്കളാഴ്ച പ്രവര്‍ത്തനഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാല്‍കോ, അസ്ട്രാസെനെക്ക ഫാര്‍മ ഇന്ത്യ, ചെംകോണ്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, സിറ്റി യൂണിയന്‍ ബാങ്ക്, ഡല്‍ഹിവേരി, ധനലക്ഷ്മി ബാങ്ക്, ഗുജറാത്ത് നര്‍മദാ വാലി ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, ഹൗസിംഗ് & അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജെകെ ടയര്‍ & ഇന്‍ഡസ്ട്രീസ്, ജെയ്പീ ഇന്‍ഫ്രാടെക്, വേദാന്ത് ഫാഷന്‍സ്, സംവര്‍ദ്ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍, സീക്വന്റ് സയന്റിഫിക്, സണ്‍ ഫാര്‍മ അഡ്വാന്‍സ്ഡ് റിസര്‍ച്ച് കമ്പനി, സുബെക്‌സ്, ടോറന്റ് പവര്‍, വേള്‍പൂള്‍ എന്നീ കമ്പനികള്‍,വെള്ളിയാഴ്ച ജൂണ്‍ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിക്കും.