ആഗസ്റ്റിൽ സ്വർണം ഇറക്കുമതിയിൽ ഇടിവ്രാജ്യത്തെ മൊത്തം തൊഴില്ലായ്മ നിരക്ക് 5 ശതമാനമായി താഴ്ന്നുഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 21.83 ശതമാനം ഉയർന്നുസെമികണ്ടക്ടർ മേഖലയിൽ മുന്നേറാൻ ഇന്ത്യ; കമ്പനികൾക്ക് 140 കോടി ഡോളറിന്റെ ഫണ്ടിങ്ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞു

ചരിത്രം സൃഷ്ടിച്ച് വല്ലാർപാടം ടെർമിനൽ; പ്രതിമാസ കണ്ടെയ്നർ നീക്കത്തിൽ റെക്കോർഡ്

കൊച്ചി: ഡിപി വേള്‍ഡ് കൊച്ചിയുടെ ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ (ഐസിടിടി) 2026 ഓഗസ്റ്റില്‍ എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ ചരക്ക് കൈകാര്യ ശേഷി രേഖപ്പെടുത്തി. 97,952 ‘ട്വന്റി-ഫൂട്ട് ഇക്വിവലന്റ് യൂണിറ്റുകള്‍’ (ടിഇയു) കൈകാര്യം ചെയ്തതിലൂടെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 51 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

ടെര്‍മിനലിലെ കണ്ടെയ്നര്‍ കൈകാര്യ അളവിലുണ്ടായ തുടര്‍ച്ചയായ വളര്‍ച്ചയിലൂന്നിയാണ് ഡിപി വേള്‍ഡ് കൊച്ചി ഓഗസ്റ്റില്‍ ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ജൂണില്‍ 74,644 ടിഇയു ജൂലൈയില്‍ 74,585 ടിഇയു എന്നിങ്ങനെ കൈകാര്യം ചെയ്ത ശേഷം, ഓഗസ്റ്റില്‍ ഈ കണക്ക് 97,952 ടിഇയു ആയി ഉയരുകയും പുതിയ പ്രതിമാസ റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

ടെര്‍മിനലിന്റെ പ്രവര്‍ത്തനക്ഷമതയും പ്രാദേശിക-അന്താരാഷ്ട്ര വ്യാപാരത്തിനായുള്ള ഒരു പ്രധാന കവാടമെന്ന നിലയിലുള്ള വളര്‍ന്നുവരുന്ന പങ്കും ഈ നേട്ടം എടുത്തുകാണിക്കുന്നു.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍, ഉയര്‍ന്ന പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തിക്കൊണ്ടുതന്നെ അധികം വന്ന 51 കപ്പലുകളും ഐസിടിടി കൈകാര്യം ചെയ്തു.

ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും അധിക കപ്പല്‍ ഗതാഗതം കൈകാര്യം ചെയ്യാനും പ്രധാന ആഗോള വ്യാപാര പാതകളിലുടനീളം ചരക്ക് നീക്കം സുഗമമാക്കാനുമുള്ള ടെര്‍മിനലിന്റെ കഴിവ് ഇത് തെളിയിക്കുന്നു.

‘ഓഗസ്റ്റിലെ റെക്കോര്‍ഡ് നേട്ടവും സമീപ മാസങ്ങളിലെ മികച്ച പ്രവര്‍ത്തനഫലങ്ങളും ഞങ്ങളുടെ ടീമിന്റെ അര്‍പ്പണബോധത്തെയും ഡിപി വേള്‍ഡ് കൊച്ചിയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു.

ആഗോള വ്യാപാരമേഖലയിലെ മാറ്റങ്ങള്‍ക്കനുസൃതമായി, സുരക്ഷിതവും വിശ്വസനീയവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളിലൂടെ ചരക്ക് നീക്കം തടസ്സമില്ലാതെ തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡിപി വേള്‍ഡ് സബ്കോണ്ടിനെന്റ് (ഇന്ത്യ) കണ്‍ട്രി മാനേജര്‍ ഹേമന്ത് കുമാര്‍ റൂയിയ പറഞ്ഞു.

‘അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും മികച്ച ശേഷിയും ഉള്ളതിനാല്‍, വലിയ കപ്പലുകളെ സ്വീകരിക്കാനും അധിക ചരക്ക് കൈകാര്യം ചെയ്യാനും ഐസിടിടി സജ്ജമാണ്. ഒപ്പം ലോകോത്തര ഉല്‍പ്പാദനക്ഷമതയും വേഗത്തിലുള്ള കപ്പല്‍ തിരിച്ച് പോക്കും വിശ്വസനീയമായ ചരക്ക് നീക്കവും ഉറപ്പാക്കുന്നു.

ഇന്ത്യയുടെ സമുദ്ര-ലോജിസ്റ്റിക്‌സ് മേഖലയിലെ ലക്ഷ്യങ്ങള്‍ പുരോഗമിക്കുമ്പോള്‍ , പ്രാദേശിക സമൃദ്ധിയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും പിന്തുണച്ചുകൊണ്ട്, മത്സരക്ഷമതയുള്ള ഒരു വ്യാപാര കവാടമെന്ന നിലയില്‍ കൊച്ചിയുടെ സ്ഥാനം ഞങ്ങള്‍ ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് റൂയിയ കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ കേരളത്തിലെ ആദ്യത്തെ ‘ഫ്രീ ട്രേഡ് വെയര്‍ഹൗസിംഗ് സോണ്‍’ ഡിപി വേള്‍ഡ് വികസിപ്പിച്ചിട്ടുണ്ട്; ഇന്ത്യയിലെ ഒരു പ്രധാന തുറമുഖത്തിനുള്ളില്‍ തന്നെ സ്ഥിതി ചെയ്യുന്ന ഇത്തരത്തിലുള്ള ഏക സൗകര്യമാണിത്.

കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിനായുള്ള ലോകോത്തര നിലവാരത്തിലുള്ള സംഭരണം, ഏകീകരണം, വിതരണം എന്നിവയുടെ സംയോജിത സൗകര്യം ഉപഭോക്താക്കള്‍ കൂടുതലായി പ്രയോജനപ്പെടുത്തുന്നതിനെ പ്രതിഫലിപ്പിച്ചുകൊണ്ട് സസസസ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഈ സൗകര്യം ഐസിടിടിയോടൊപ്പം ചേര്‍ന്ന് മേഖലയിലെ ഡിപി വേള്‍ഡിന്റെ സമഗ്രമായ ലോജിസ്റ്റിക്‌സ് സേവനങ്ങളെ ശക്തിപ്പെടുത്തുകയും, അതുവഴി ബിസിനസുകള്‍ക്ക് മികച്ച കണക്റ്റിവിറ്റിയും സുസ്ഥിരമായ വിതരണ ശൃംഖലയും ഉറപ്പാക്കുകയും ചെയ്യുന്നു.

X
Top