റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

ഹീറോ മോട്ടോഴ്‌സ്‌ ഐപിഒ സെപ്‌റ്റംബര്‍ 16 മുതല്‍

ഹീറോ ഗ്രൂപ്പ്‌ കമ്പനിയായ ഹീറോ മോട്ടോഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 16ന്‌ ആരംഭിക്കും. സെപ്‌റ്റംബര്‍ 18 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 79-84 രൂപയാണ്‌ ഇഷ്യു വില. 178 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. കുറഞ്ഞ നിക്ഷേപതുക 14,952 രൂപയാണ്‌. സെപ്‌റ്റംബര്‍ 21ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. സെപ്‌റ്റംബര്‍ 23ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 1000 കോടി രൂപയാണ്‌ ഹീറോ മോട്ടോഴ്‌സ്‌ സമാഹരിക്കുന്നത്‌. 600 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 400 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലുള്ള ഓഹരിയുടമകളാണ്‌ ഓഹരി വില്‍പ്പന നടത്തുന്നത്‌.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. കമ്പനി ഐപിഒ വഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്‌ക്കുന്നതിനും ഉല്‍പ്പാദനശേഷി കൂട്ടുന്നതിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

2025-26 വര്‍ഷത്തില്‍ കമ്പനിയുടെ ലാഭം 43.6 കോടി രൂപയായി വര്‍ധിച്ചു. ഇത്‌ മുന്‍വര്‍ഷം 25.2 കോടി രൂപയായിരുന്നു. 72.9 ശതമാനം വളര്‍ച്ചയാണ്‌ ലാഭത്തിലുണ്ടായത്‌. വരുമാനം 1089.6 കോടി രൂപയില്‍ നിന്നും 1188.4 കോടി രൂപയായി ഉയര്‍ന്നു.

ഉയര്‍ന്ന ഇഷ്യു വിലയുടെ അടിസ്ഥാനത്തില്‍ കമ്പനിയുടെ വിപണിമൂല്യം 3815 കോടി രൂപയായിരിക്കും.

X
Top