ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

മികച്ച നേട്ടവുമായി ക്രിപ്‌റ്റോകറന്‍സികള്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച നേട്ടമുണ്ടാക്കി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 7.78 ശതമാനമുയര്‍ന്ന് 1..09 ട്രില്യണ്‍ ഡോളറാകുകയായിരുന്നു. വിപണി അളവ് 4.42 ശതമാനമുയര്‍ന്ന് 88.60 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 8.83 ശതമാനം അഥവാ 7.82 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 83.76 ബില്യണ്‍ ഡോളര്‍ അഥവാ 95.54 ശതമാനവുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 44.11 ശതമാനമാണ്. 1.78 ശതമാനം നേട്ടം.

ബിറ്റ്‌കോയിന്‍-24,806.20 ഡോളര്‍ (11.89 ശതമാനം ഉയര്‍ച്ച), എഥേരിയം -1687.38 ഡോളര്‍ (6.74 ശതമാനം ഉയര്‍ച്ച), ബിഎന്‍ബി-307 ഡോളര്‍ (3.32 ശതമാനം ഉയര്‍ച്ച), എക്‌സ്ആര്‍പി-0.3688 ഡോളര്‍ (2.54 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.343 ഡോളര്‍ (3.56 ശതമാനം ഉയര്‍ച്ച), സൊലാന-20.31 ഡോളര്‍ (6.13 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.13 ഡോളര്‍ (6.21 ശതമാനം ഉയര്‍ച്ച), അവലാഞ്ച്- 16.45 ഡോളര്‍ (4.67 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രമുഖ ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top