വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സി വിപണി കഴിഞ്ഞ 24 മണിക്കൂറില്‍ നേട്ടം തുടര്‍ന്നു. 0.76 ശതമാനം ഉയര്‍ച്ച നേടി 996.73 ബില്ല്യണ്‍ ഡോളറിലാണ് ക്രിപ്റ്റോകറന്‍സി വിപണിയുള്ളത്. വിപണി അളവ് 18.93 ശതമാനം കൂടി 95.76 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 4.09 ശതമാനം അഥവാ 3.92 ബില്ല്യണും സ്റ്റേബിള്‍ കോയിന്‍ 90.72 ശതമാനം അഥവാ 86.87 ബില്ല്യണ്‍ ഡോളറുമാണ്.

ഏറ്റവും വലിയ ക്രിപ്റ്റോകോയിനായ ബിറ്റ്കോയിന്‍ 24 മണിക്കൂറിനുള്ളില്‍ 0.46 ശതമാനം നേട്ടത്തോടെ 20,635.58 ഡോളറിലെത്തി. ഏഴ് ദിവസമായി 7.40 ശതമാനം ഉയര്‍ച്ചയിലാണ് ബിറ്റ്കോയിനുള്ളത്. മറ്റ് കോയിനുമുകളിലുള്ള ബിറ്റ്കോയിന്‍ മേധാവിത്തം 0.19 ശതമാനം ഉയര്‍ന്ന് 39.64 ശതമാനമാണ്.

എക്കാലത്തേയും ഉയരമായ 68,789.63 ഡോളറില്‍ നിന്നും 70.08 ശതമാനം താഴെയാണ് നിലവില്‍ ബിടിസി (ബിറ്റ്കോയിന്‍)യുള്ളത്.എഥേരിയമാകട്ടെ എക്കാലത്തേയും ഉയരമായ 4,891.70 ഡോളറില്‍ നിന്നും 68.21 ശതമാനം താഴ്ചയിലാണ്. എങ്കിലും 24 മണിക്കൂറിനുള്ളില്‍ 2.13 ശതമാനം നേട്ടത്തോടെ 1,557.47 ഡോളറിലെത്താന്‍ രണ്ടാമത്തെ വലിയ കോയിനായ ഇടിഎച്ചി(എഥേരിയം)നായി.

ഏഴ് ദിവസത്തില്‍ 19.75 ശതമാനം നേട്ടവുമുണ്ടാക്കി.ബിഎന്‍ബി-288.30 ഡോളര്‍ (0.20 ശതമാനം വര്‍ധനവ്), എക്സ്ആര്‍പി-0.4732 ഡോളര്‍ (2.00 ശതമാനം കുറവ്), കാര്‍ഡാനോ-0.4063 ഡോളര്‍ (0.99 ശതമാനം കുറവ്), ഡോഷ്‌കോയിന്‍-0.07593 ഡോളര്‍(13.11ശതമാനം വര്‍ധന), പൊക്കോട്ട്-6.48 ഡോളര്‍ (0.17 ശതമാനം വര്‍ധന), സൊലാന-31.55 ഡോളര്‍(1.64 തമാനം വളര്‍ച്ച), അവലാഞ്ച് -17.04 ഡോളര്‍ (0.21 ശതമാനം വര്‍ധനവ്), ഷിബാഇനു-0.00001095 ഡോളര്‍ (4.75 ശതമാനം വര്‍ധനവ്) എന്നീ വിലകളിലാണ് നിലവില്‍ മറ്റ് ക്രിപ്റ്റോകറന്‍സികളുള്ളത്.

X
Top