കേരളത്തിൽ പ്രഖ്യാപിച്ച സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ ഭൂരിഭാഗവും യാഥാര്‍ഥ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട് ◆ രാജ്യത്ത് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന ഇടിഞ്ഞു ◆ ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച സമ്മിശ്ര പ്രകടനം കാഴ്ചവച്ചു. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 24 മണിക്കൂറില്‍ 0.41 ശതമാനം ഉയര്‍ന്ന് 1.08 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ക്രിപ്‌റ്റോകറന്‍സി വിപണി അളവ് 0.81 ശതമാനം താഴ്ന്ന് 79.11 ബില്ല്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 6.52 ബില്ല്യണ്‍ അഥവാ 7.63 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 92.57 ശതമാനം അഥവാ 79.11 ബില്യണുമാണ്.

മറ്റ് കറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.38 ശതമാനം താഴ്ന്ന് 40.14 ശതമാനമായി. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ (ബിടിസി) 24 മണിക്കൂറില്‍ 1.29 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിലവില്‍ 22,605.93 ഡോളറിലാണ് ബിടിസിയുള്ളത്. ഏഴ് ദിവസത്തെ നേട്ടം 13.25 ശതമാനം.

രണ്ടാമത്തെ വലിയ കോയിന്‍ എഥേരിയം 24 മണിക്കൂറില്‍ 0.39 ശതമാനം താഴ്ന്ന് 1,741.23 ഡോളറിലെത്തി. ഒരാഴ്ചയിലെ ഉയര്‍ച്ച 3.83 ശതമാനം.ബിഎന്‍ബി-296.31 ഡോളര്‍ (0.69 ശതമാനം താഴ്ച), എക്‌സ് ആര്‍പി-0.3569 ഡോളര്‍ (00.55 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.5056 ഡോളര്‍ (1.74 ശതമാനം താഴ്ച), സൊലാന-38.42 ഡോളര്‍ (02.14 ശതമാനം ഉയര്‍ച), ഡോഷ്‌കോയിന്‍-0.06393 ഡോളര്‍ (1.66 ശതമാനം താഴ്ച), പൊക്കോട്ട് -7.90 ഡോളര്‍ (1.66 ശതമാനം താഴ്ച), ഷിബാ ഇനു-0.00001301ഡോളര്‍ (0.92 ശതമാനം താഴ്ച), അവലാഞ്ച്-21.46 ഡോളര്‍ (0.26 ശതമാനം താഴ്ച) എന്നിങ്ങനെയാണ് മറ്റ് ക്രിപ്്‌റ്റോകറന്‍സി വിലകള്‍.

X
Top